കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഗതകുമാരിയുടെ ആരോഗ്യ നില അതീവ ഗുരുതരം, ഓക്‌സിജന്‍ സ്വീകരിക്കുന്നത് കുറഞ്ഞ അളവില്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍. ആരോഗ്യ നില കൂടുതല്‍ വഷളളായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അവര്‍ ഇപ്പോഴുള്ളത്. നൂറ് ശതമാനം ഓക്‌സിജനും യന്ത്രസഹായത്തോടെയാണ് നല്‍കുന്നത്. എന്നാല്‍ ഇത് വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം സ്വീകരിക്കുന്നത്.

1

കൊവിഡിന്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യൂമോണിയക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലായതിനാല്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷര്‍മദ് അറിയിച്ചു. ശ്വാസകോശത്തിന്റെ ഭൂരിഭാഗം ഭാഗത്തും ന്യൂമോണിയ ബാധിച്ചതാണ് ഓക്‌സിജന്‍ സ്വീകരിക്കുന്നത് കുറയാന്‍ കാരണം. കാര്‍ഡിയോളജി, മെഡിക്കല്‍, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സുഗതകുമാരിക്ക് ചികിത്സ നടക്കുന്നത്.

Recommended Video

cmsvideo
തിരുവനന്തപുരം; കോവിഡ്; ആശുപത്രിയിൽ കഴിയുന്ന സുഗതകുമാരി ഗുരുതരാവസ്ഥയിൽ

സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ തന്നെ സുഗതകുമാരി ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലുമാക്കിയിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് വേണ്ടത്ര തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ഡോ ഷര്‍മദ പഞ്ഞിരുന്നു.

English summary
poet sugathakumari condition worsened says doctors in medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X