കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തിലേക്ക്‌ വഴിതെളിച്ചു തന്നത്‌ അമ്മ; അന്തരിച്ച കവിയത്രി സുഗതകുമാരിയുടെ ഓര്‍മ്മകളില്‍

Google Oneindia Malayalam News

തിരുവനന്തപുരം:വിശ്വസാഹിത്യത്തിന്റെ കവാടം തനിക്ക്‌ തുറന്നത്‌ സ്വന്തം അമ്മയാണെന്ന്‌ സുഗതകുമാരി പറഞ്ഞിരുന്നു. തന്റെ കുടുംബത്തേക്കുറിച്ചു കുട്ടിക്കാലത്തേക്കുറിച്ചും മാതൃഭൂമി ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സുഗത കുമാരി ഇക്കാര്യം വ്യകതമാക്കിയത്‌.

അച്ഛന്‍ ബോധേശ്വരന്‍ പഴയ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ആദര്‍ശങ്ങള്‍ , ലോകഗുരുക്കന്‍മാരെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ എല്ലാം പകര്‍ന്നു തല്‍കിയത്‌ അച്ഛനാണ്‌. അമ്മ കെ.വി കാര്‍ത്യാനി, ആറമ്മുള എന്ന കൊച്ചു ഗ്രാമത്തില്‍ ആദ്യമായി മദ്രാസില്‍ പോയി ബിരുദം നേടി തിരുവനന്തപുരം വിമന്‍സ്‌ കോളേജില്‍ നിന്നും അധ്യാപികയായി വിരമിച്ചു. അമ്മയാണ്‌ വിശ്വസാഹിത്യത്തിലേക്കുള്ള കവാടം തനിക്ക്‌ തുറന്ന്‌ തന്നതെന്നും സുഗതകുമാരി അഭിമുഖത്തില്‍ പറയുന്നു. അച്ഛന്‍ കവിയായിരുന്നു. അച്ഛന്‍ ചൊല്ലുന്നത്‌ സ്വന്തം കവിതകള്‍ മാത്രമായിരുന്നില്ല രാമയണം തൊട്ട്‌ കുമാരനാശാന്റെ കവിതകള്‍ അടക്കം ഇഷ്ടത്തോടെ ചൊല്ലുന്നത്‌ കേട്ടാണ്‌ വളര്‍ന്നത്‌.

ജാതിക്കും മതത്തിനും ഒന്നും യാതൊരു വിധത്തിലുമുള്ള പ്രാധാന്യവും കൊടുക്കാന്‍ ഉള്ളതല്ലെന്നും എല്ലാവരും ഈശ്വരന്റെ മക്കളാണെന്നും 'ഏകം സത്‌ വിപ്രാബഹുദാവതന്തി' എന്നു പറഞ്ഞ്‌ തന്നത്‌ അചഛനും അമ്മയുമാണ്‌ . സത്യം ഒന്നേയുള്ളു ആസത്യത്തെ ആസത്യത്തെ പല പേരിട്ട്‌ വിളിക്കും, എല്ലാം ഒന്നണെന്ന സത്യം അമ്മയാണ്‌ എന്നെ പഠിപ്പിച്ചത്‌. ഭാഷയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു തന്നതും എന്റെ അമ്മയാണ്‌ . ജീവിത വീക്ഷണവും വലിയ ആദര്‍ശങ്ങളും തനിക്ക്‌ പകര്‍ന്നു തന്നത്‌ അച്ഛനമ്മാമാര്‍ തന്നെയാണെന്ന്‌ സുഗതകുമാരി വ്യാക്തമാക്കുന്നു.

sugatha kumari

തന്റെ മരണത്തെക്കുറിച്ചും മരണന്തര ചടങ്ങുകളേക്കുറിച്ചും കവിത്രി സുഗത കുമാരി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക ബഹുമതികളും തനിക്ക്‌ വേണ്ട, മരണ ശേഷം ഒരു പൂവും തന്റെ ദേഹത്ത്‌ വെക്കരുത്‌. മതപരമായ വലിയ ചടങ്ങുകളും വേണ്ട, എത്രയും വേഗത്തില്‍ ശാന്തി കവാടത്തില്‍ ദഹിപ്പിക്കണം എന്നായിരുന്നു തന്റെ മരണാനന്തര ചടങ്ങുകളെപ്പറ്റി സുഗതകുമാരി മുന്‍ കൂട്ടി പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.

കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി കൊവിഡ്‌ ബാധയെത്തുടര്‍ന്ന്‌ ഇന്ന രാവിലെയാണ്‌ അന്തരിച്ചത്‌. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിക്ക്‌ ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ്‌ സുഗതകുമാരിയെ മരണത്തിലേക്ക്‌ നയിച്ചത്‌. സുഗതകുമാരിയുെട മരണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനടക്കം സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു. സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ 4 ണിയോടെ ശാന്തികവാടത്തില്‍ നടക്കും.

Recommended Video

cmsvideo
സുഗതകുമാരി അന്തരിച്ചു ..അറിയണം ഈ പ്രകൃതിയുടെ കവിയെ

English summary
poet Sugathakumari death; mother was lead to writing world sugathakuri explained her interview,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X