മരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കവയത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരിതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിച്ചതായും ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാണെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. മരുന്നകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷര്‍മദ് പറയുന്നു. വിദഗ്ദരായ ഡോക്ടര്‍മരുടെ സംഘത്തിന്റെ സൂക്ഷമ നിരീക്ഷണത്തിലാണ് സുഗതകുമാരി.

തിങ്കളാഴ്ചയാണ് സുഗത കുമാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ ബ്രാങ്കോ ന്യുമോണിയ തുടര്‍ന്നുള്ള ശ്വാസ തടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. പരിശോധിച്ചതിന് പിന്നാലെ ഡോക്ടര്‍മാരുടെ സംഘം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications