കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിടവാങ്ങി, അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: കവിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി അ്ന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 86 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ എത്തുമ്പോള്‍ ന്യൂമോണിയയുടെ ഭാഗമായ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു.

Recommended Video

cmsvideo
സുഗതകുമാരി അന്തരിച്ചു ..അറിയണം ഈ പ്രകൃതിയുടെ കവിയെ
sugathakumari

ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയുമായ ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി 22ന് ആണ് സുഗതകുമാരി ജനിച്ചത്. പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിക്കുകയായിരുന്നു. എഴുത്തുകാരനും വിദ്യാഭ്യാസ വീചണക്ഷനായ പരേതനായ ഡോ കെ വേലായുധനായിരുന്നു ഭര്‍ത്താവ്. മകള്‍, ലക്ഷമി.

സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതി വൈസ് പ്രസിഡന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍, സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേരള ഫിലിം സെന്‍ര്‍ ബോര്‍ഡ് അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. 2006ല്‍ പത്മശ്രീയും 2009ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013ല്‍ സരസ്വതി സമ്മനവും ലഭിച്ചു.

ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ പ്രൈസ്, പി.കേശവദേവ് പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം, ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം, ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കെ.ആര്‍. ചുമ്മാര്‍ അവാര്‍ഡ്, ഒഎന്‍വി സാഹിത്യ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, തോപ്പില്‍ഭാസി പുരസ്‌കാരം, സ്ത്രീശക്തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.

ഷ്ണകവിതകള്‍, മേഘം വന്നു തൊട്ടപ്പോള്‍, ദേവദാസി, വാഴത്തേന്‍, പ്രണാമം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃ വായാടിക്കിളി, കാടിനു കാവല്‍ എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.

English summary
Poet Sugathakumari Teacher Passes Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X