കവിതയുടെ സംഗമസ്ഥാനമായി പട്ടാമ്പി: കവിതാ കാര്‍ണവലിന് ഗംഭീര തുടക്കം!!
പട്ടാമ്പി: മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളത് പ്രതിരോധത്തിന്റെ കാവ്യപാരമ്പര്യമെന്ന് കവി കെജി ശങ്കരപ്പിള്ള. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളജില്‍ കവിതയുടെ കാർണിവലിന്റെ അഞ്ചാം പതിപ്പിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ തമിഴ് കവി ചേരന് രുദ്രമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു.
കവികളും കാവ്യാസ്വാദകരും എത്തിത്തുടങ്ങിയതോടെ പട്ടാമ്പി ഞായറാഴ്ചവരെ കവികളുടെയും കവിതകളുടെയും സംഗമസ്ഥാനമായി മാറിക്കഴിഞ്ഞു.
കാലം അശാന്തിയിലാണ്. പ്രതിരോധത്തിന്റെ കാവ്യപാരമ്പര്യമാണ് മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളത്. അതു പ്രോത്സാഹിപ്പിക്കേണ്ട കാലമാണിത്- കെജി ശങ്കരപ്പിള്ള പറഞ്ഞു. താന്‍ കവിതയിലേക്കു വളര്‍ന്നത് വംശഹത്യയുടെയും കൂട്ടക്കൊലകളുടെയും ഓര്മകളിലൂടെയാണെന്ന് ചേരന് രുദ്രമൂര്‍ത്തി പറഞ്ഞു. ശ്രീലങ്കയില്‍ ഈഴം തമിഴരെ കൂട്ടത്തോടെ ഭരണകൂടം കൊന്നൊടുക്കുകയായിരുന്നു. എല്ലാക്കാലത്തും ഇരയാക്കപ്പെടുകയാണെന്ന തന്റെ ബോധമാണ് കവിതയിലേക്കും പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്കും എത്തിപ്പെടാന്‍ വഴിയൊരുക്കിയത്. ഭരണകൂടത്തിന്റെ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയില്‍വാസം വരെ അനുഭവിച്ച കവിയാണ് ചേരന്. ശ്രീലങ്കയില്‍നിന്ന് അഭയം തേടി ഇപ്പോള്‍ കാനഡയിലാണ് ചേരന്.

തെന്നിന്ത്യന്‍ ഭാഷകളിലെ കവിതകള്‍ക്കാണ് ഇക്കുറി കവിതയുടെ കാര്‍ണിവലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തുളു, തെലുഗു, ബ്യാരി ഭാഷകളില്‍നിന്നുള്ള യുവ കവികള്‍ കാര്‍ണിവലില്‍ കവിതകൾ അവതരിപ്പിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും. കവികള്‍ സന്തോഷമായിരിക്കുമ്പോള്‍ കവിത വരളുമെന്നും കവികള്‍ ആശങ്കാകുലരും ദുഖിതരും ആകുമ്പോള്‍ കവിത വളരുമെന്നും കന്നഡ കവി ഡോ. എസ് എച്ച് അനുപമ പറഞ്ഞു.
രാവിലെ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന് അധ്യക്ഷത വഹിച്ചു. കാര്‍ണിവല്‍ ഡയറക്ടര്‍ പി പി രാമചന്ദ്രന്, എഴുത്തുകാരന് ഡോ. കെ സി നാരായണന്, എച്ച് കെ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ചവരെയാണ് കാര്‍ണിവല്‍.
-
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ?












Click it and Unblock the Notifications