കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിതയുടെ സംഗമസ്ഥാനമായി പട്ടാമ്പി: കവിതാ കാര്‍ണവലിന് ഗംഭീര തുടക്കം!!

  • By Desk
Google Oneindia Malayalam News

പട്ടാമ്പി: മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളത് പ്രതിരോധത്തിന്‍റെ കാവ്യപാരമ്പര്യമെന്ന് കവി കെജി ശങ്കരപ്പിള്ള. പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജില്‍ കവിതയുടെ കാർണിവലിന്റെ അഞ്ചാം പതിപ്പിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ തമിഴ് കവി ചേരന്‍ രുദ്രമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു.
കവികളും കാവ്യാസ്വാദകരും എത്തിത്തുടങ്ങിയതോടെ പട്ടാമ്പി ഞായറാഴ്ചവരെ കവികളുടെയും കവിതകളുടെയും സംഗമസ്ഥാനമായി മാറിക്കഴിഞ്ഞു.

 അറ്റ്ലസ് സൈക്കിൾ വൈസ് പ്രസിഡന്റിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി! അറ്റ്ലസ് സൈക്കിൾ വൈസ് പ്രസിഡന്റിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി!

കാലം അശാന്തിയിലാണ്. പ്രതിരോധത്തിന്‍റെ കാവ്യപാരമ്പര്യമാണ് മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളത്. അതു പ്രോത്സാഹിപ്പിക്കേണ്ട കാലമാണിത്- കെജി ശങ്കരപ്പിള്ള പറഞ്ഞു. താന്‍ കവിതയിലേക്കു വളര്‍ന്നത് വംശഹത്യയുടെയും കൂട്ടക്കൊലകളുടെയും ഓര്‍മകളിലൂടെയാണെന്ന് ചേരന്‍ രുദ്രമൂര്‍ത്തി പറഞ്ഞു. ശ്രീലങ്കയില്‍ ഈഴം തമിഴരെ കൂട്ടത്തോടെ ഭരണകൂടം കൊന്നൊടുക്കുകയായിരുന്നു. എല്ലാക്കാലത്തും ഇരയാക്കപ്പെടുകയാണെന്ന തന്‍റെ ബോധമാണ് കവിതയിലേക്കും പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്കും എത്തിപ്പെടാന്‍ വഴിയൊരുക്കിയത്. ഭരണകൂടത്തിന്‍റെ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയില്‍വാസം വരെ അനുഭവിച്ച കവിയാണ് ചേരന്‍. ശ്രീലങ്കയില്‍നിന്ന് അഭയം തേടി ഇപ്പോള്‍ കാനഡയിലാണ് ചേരന്‍.

carnival-157

തെന്നിന്ത്യന്‍ ഭാഷകളിലെ കവിതകള്‍ക്കാണ് ഇക്കുറി കവിതയുടെ കാര്‍ണിവലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തുളു, തെലുഗു, ബ്യാരി ഭാഷകളില്‍നിന്നുള്ള യുവ കവികള്‍ കാര്‍ണിവലില്‍ കവിതകൾ അവതരിപ്പിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും. കവികള്‍ സന്തോഷമായിരിക്കുമ്പോള്‍ കവിത വരളുമെന്നും കവികള്‍ ആശങ്കാകുലരും ദുഖിതരും ആകുമ്പോള്‍ കവിത വളരുമെന്നും കന്നഡ കവി ഡോ. എസ് എച്ച് അനുപമ പറഞ്ഞു.

രാവിലെ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കാര്‍ണിവല്‍ ഡയറക്ടര്‍ പി പി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ഡോ. കെ സി നാരായണന്‍, എച്ച് കെ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ചവരെയാണ് കാര്‍ണിവല്‍.

English summary
Poetic carnival started in Pattambi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X