കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കവിതാ മോഷണം; കെഎസ്‌യു മാഗസിനിലെ കവിത 2 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്‌ഐ മാഗസിനില്‍

Google Oneindia Malayalam News

എസ് കലേഷിന്റെ അന്നൊരിക്കല്‍ നീ/ഞാന്‍ എന്ന കവിത തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ പേരില്‍ സര്‍വ്വീസ് മാഗസിനില്‍ അച്ചടിച്ചു വന്നതിനെ തുടര്‍ന്നത് വലിയ വിവാദങ്ങള്‍ക്കായിരുന്നു തുടക്കം കുറിച്ചത്. തന്റെ സ്വന്തം സൃഷ്ടിയെന്ന് അവകാശപ്പെട്ട് പ്രഭാഷകനായ ശ്രീചിത്രനാണ് തനിക്ക് കവിത തന്നതെന്ന് പിന്നീട് ദീപാ നിശാന്ത് പിന്നീട് സമ്മതിക്കുകയും ചെയ്തു.

ഒടുവില്‍ ഇരുവരും കലേഷിനോട് പരസ്യമായി മാപ്പ് അപേക്ഷയുമായി രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നം താല്‍ക്കാലികാമായെങ്കിലും പരിഹരിക്കപ്പെട്ടത്. ഈ കവിതാ മോഷണ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പാണ് മറ്റൊരു കവിതാ മോഷണ വിവാദം ഉയര്‍ന്നു വരുന്നത്. കെഎസ്യു നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ഇറക്കിയ കവിതയാണ് രണ്ട് വര്‍ഷത്തിന് ശേഷം എസ്എഫ്‌ഐ യുണിയന്‍ ഇറക്കിയ മാഗസിനില്‍ മറ്റൊരാളുടേ പേരില്‍ പ്രത്യക്ഷപ്പെട്ടത്.. സംഭവം ഇങ്ങനെ..

നിര്‍മലഗിരി കോളേജ്

നിര്‍മലഗിരി കോളേജ്

കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിതയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കെ എസ് യു യൂണിയന്‍ ഇറക്കിയ മാഗസിനില്‍ വന്ന് കവിത ഈ വര്‍ഷം എസ്എഫ്‌ഐ യുണിയന്റെ മാഗസിനില്‍ വീണ്ടും പ്രസിദ്ധീകരിച്ചു വരികയായിരുന്നു.

സ്‌മൈലി

സ്‌മൈലി

2014-2015 അധ്യന വര്‍ഷത്തില്‍ കെ എസ് യു യൂണിയന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച സ്‌മൈലി മാഗസിനിലെ കവിതയാണ് 2017-18 വര്‍ഷത്തെ യൂണിയന്‍ മാഗസിനില്‍ മറ്റൊരാളുടെ പേരില്‍ അച്ചടിച്ച് വന്നത്.

ടെര്‍മെന്റ്

ടെര്‍മെന്റ്

2015 ല്‍ ജിതിന്‍ ജോസഫ് എഡിറ്ററായ മാഗസിനില്‍ അഷ്ബിന്‍ എബ്രഹാം എഴുതിയ കവിതയാണ് മോഷ്ടിക്കപ്പെട്ടത്. ഇതേ കവിത ടെര്‍മെന്റ് എന്ന പേരില്‍ ഈ വര്‍ഷം എസ്എഫ്‌ഐ യൂണിയന്‍ ഇറക്കിയ മാഗസിനില്‍ തലക്കെട്ടില്ലാതെ അഭിനവ് എന്ന വിദ്യാര്‍ത്ഥിയുടെ പേരില്‍ അച്ചടിച്ചു വരികയായിരുന്നു.

കവിതാ മോഷണം

കവിതാ മോഷണം

തലക്കെട്ട് ഇല്ല എന്നതൊഴിച്ചാല്‍ ആഷ്ബിന്റെ വരികളുമായി മറ്റൊരു വ്യത്യാസവും ടെര്‍മെന്റ് മാഗസിനിലെ കവിതയ്ക്ക് ഇല്ല. കവിതാ മോഷണം പുറത്തുവന്നതോടെ മാഗസിന്‍ പിന്‍വിലിച്ച് യൂണിയന്‍ വിദ്യാര്‍ത്ഥികളോട് ക്ഷമ പറയണമെന്ന ആവശ്യവുമായി കെ എസ് യും രംഗത്തെത്തി.

കെ എസ് യു ആരോപണം

കെ എസ് യു ആരോപണം

വിഷയം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത മാഗസിന്‍ മടക്കി വാങ്ങാനാണ് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള യൂണിയന്‍ ശ്രമിക്കുന്നതെന്നും കെ എസ് യു ആരോപിക്കുന്നു.

മാഗസിന്‍ ഇറക്കുമ്പോള്‍

മാഗസിന്‍ ഇറക്കുമ്പോള്‍

അതേസമയം ഒരു മാഗസിന്‍ ഇറക്കുമ്പോള്‍ എല്ലാ കൃതികളും എഴുത്തുകാരന്റെ സ്വന്തം സൃഷ്ടിയാണോ എന്ന് ഉറപ്പുവരുത്താന്‍ സാധിക്കില്ല എന്നാണ് കോളേജ് യൂണിയന് നേതൃത്വം കൊടുക്കുന്ന എസ്എഫ്‌ഐ വ്യക്തമാക്കുന്നത്.

സാക്ഷ്യ പത്രം

സാക്ഷ്യ പത്രം

മഗാസിനില്‍ പ്രസിദ്ധീകരിക്കാന്‍ സൃഷ്ടികള്‍ വാങ്ങുമ്പോള്‍ ഓരോ വ്യക്തിയില്‍ നിന്നും സ്വന്തം സൃഷ്ടിയാണ് പ്രസിദ്ധീകരിക്കുന്നതിനായി നല്‍കുന്നതെന്ന് ഒപ്പിട്ടു വാങ്ങാറുണ്ട്. ആ കവിത തന്റെതാണെന്ന് അഭിനവ് സാക്ഷ്യം പത്രം തന്നിരുന്നെന്നും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വ്യക്തമാക്കുന്നു.

യുണിറ്റ് സെക്രട്ടറി

യുണിറ്റ് സെക്രട്ടറി

എസ്എഫ്‌ഐയുടേതാണ് മാഗസിന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മാഗസിന്‍ നിര്‍മലഗിരി കോളേജ് യൂണിയന്റേതാണ്. മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡും ചീഫ് എഡിറ്ററും സ്റ്റാപും എഡിറ്ററുമടക്കമുള്ളവര്‍ സസക്ഷൂമം നിരീക്ഷിച്ച ശേഷമാണ് മാഗസിന്‍ ഇറക്കുന്നതെന്നും എസ്എഫ്‌ഐ യുണിറ്റ് സെക്രട്ടറി അര്‍ജുന്‍ പറയുന്നു.

ആഷ്ബിന്‍

ആഷ്ബിന്‍

തന്റെ കവിത മോഷ്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി ആഷ്ബിന്‍ എബ്രഹാമും രംഗത്ത് എത്തിയിട്ടുണ്ട്. കവിത മോഷ്ടിച്ചതിന് മാപ്പു വേണ്ടെന്നും വ്യക്തമായ മറുപടി തന്നാല്‍ മതിയെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ആഷ്ബിന്‍ വ്യക്തമാക്കിയത്.

മോഷ്ടിക്കപെടേണ്ടത് അല്ല

മോഷ്ടിക്കപെടേണ്ടത് അല്ല

കലയും സാഹിത്യവും മോഷ്ടിക്കപെടേണ്ടത് അല്ല എന്ന് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ മനസ്സിലാക്കണം. മാഗസിന്‍ പിന്‍വലിക്കണമെന്നും ആഷ്ബിന്‍ വ്യക്തമാക്കി. കഴിഞ്ഞ അധ്യയന വര്‍ഷത്തെ മാഗസിനാണ് ഈ വര്‍ഷം വിതരണം ചെയ്തത്.

English summary
poetry plagiarism nirmalagiri college magazine sfi and ksu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X