കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ വീടിന് മുന്നില്‍ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് വൻ പുള്ളിയെ..!! അപ്രതീക്ഷിതം !!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വഴിത്തിരിവിന്റെ ആദ്യഘട്ടങ്ങളില്‍ നടന്‍ ദിലീപ് പ്രതികരണവുമായി ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും രംഗത്ത് വന്നിരുന്നു. എന്നാല്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് രണ്ട് വാക്ക് പറഞ്ഞതല്ലാതെ അതിന് ശേഷം താരം പ്രതികരിച്ചിട്ടില്ല. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെ ഉള്ളവര്‍ കേസില്‍ പ്രതിരോധത്തില്‍ ആയതോടെയാണ് നടന്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാത്തത്.

കൊച്ചിയിലെ ദിലീപിന്റെ വീടിന് മുന്നില്‍ മാധ്യമപ്പട ദിവസവും പ്രതികരണവും കാത്ത് നില്‍ക്കാറുണ്ട്. അത്തരമൊരു കാത്തുനില്‍പ്പിനിടെ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ദിലീപിനെ അല്ല, മറ്റൊരാളെ ആയിരുന്നു.

പ്രതികരണത്തിന് കാത്ത്

പ്രതികരണത്തിന് കാത്ത്

ആലുവയിലുള്ള ദിലീപിന്റെ വീടിന് സമീപം ചാനലുകളുടേയും പത്രങ്ങളുടേയും റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും പ്രതികരണത്തിന് വേണ്ടി നീണ്ട സമയം കാത്തുകെട്ടിക്കിടന്നു. താരത്തിന്റെ പ്രതികരണം ലഭിച്ചില്ലെങ്കിലും മറ്റൊരു വന്‍ പുളളിയെ പൊക്കാന്‍ സാധിച്ചു.

ഫ്രെയിമിലേക്ക് മറ്റൊരാൾ

ഫ്രെയിമിലേക്ക് മറ്റൊരാൾ

ദിലീപ് എപ്പോള്‍ വേണമെങ്കിലും പുറത്തിറങ്ങാമല്ലോ എന്ന പ്രതീക്ഷയില്‍ ക്യാമറയും ഓണാക്കി കാത്തിരിക്കുകയായിരുന്നു പത്രക്കാര്‍. ആ ഫ്രെയിമിലേക്കാണ് ബാഗും തൂക്കിപ്പിടിച്ച് ഒരാളും പിറകേ മറ്റൊരാളും ഓടിക്കയറിയത്.

കള്ളനെ ഓടിച്ചിട്ട് പിടിച്ചു

കള്ളനെ ഓടിച്ചിട്ട് പിടിച്ചു

ഇളംറോസ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് ബാഗുമായി ഓടി വന്ന യുവാവ് കള്ളനാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നത് കേട്ടതോടെ മാധ്യമപ്രവര്‍ത്തകര്‍ കര്‍മ്മനിരതരായി. എല്ലാവരും ചേര്‍ന്ന കള്ളനെ വളഞ്ഞിട്ട് പിടിച്ചു.

ബാഗിൽ കഞ്ചാവ്

ബാഗിൽ കഞ്ചാവ്

കൂടുതല്‍ ആളുകള്‍ ബഹളം കേട്ട് വളഞ്ഞതോടെ കയ്യിലുണ്ടായിരുന്ന ബാഗ് യുവാവ് വലിച്ചെറിഞ്ഞു. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. ബാഗിനകത്ത് കഞ്ചാവ്. അതും പന്ത്രണ്ടായിരം രൂപ വിലമതിക്കുന്നത്.

വ്യാപക ലഹരി വിൽപന

വ്യാപക ലഹരി വിൽപന

ആലങ്ങാട് സ്വദേശിയായ ജോണ്‍ ആണ് കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയാണെന്ന് പോലീസ് പറയുന്നു. സ്ഥലത്ത് വ്യാപകമായ തോതില്‍ ലഹരി വില്‍പന നടക്കുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

പിടികൂടിയത് ഷാഡോ പോലീസ്

പിടികൂടിയത് ഷാഡോ പോലീസ്

അതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് കടത്തുകാരെ പിടികൂടാന്‍ പോലീസ് ഷാഡോ പോലീസുകാരെ നിയോഗിച്ചിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ജോണിനെ ഷാഡോ പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ബൈക്കിൽ രക്ഷപ്പെട്ടു

ബൈക്കിൽ രക്ഷപ്പെട്ടു

എന്നാല്‍ ജോണ്‍ കഞ്ചാവ് സഞ്ചിയുമായി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പോലീസും ചെന്നു. ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെ ബൈക്കുപേക്ഷിച്ച് ജോണ്‍ ഇറങ്ങി ഓടുകയായിരുന്നു.

കഞ്ചാവ് ബെംഗളൂരു നിന്ന്

കഞ്ചാവ് ബെംഗളൂരു നിന്ന്

ഓടിച്ചെന്നതാകട്ടെ ദിലീപിന്റെ വീടിന് മുന്നിലെ മാധ്യമപ്രവര്‍ത്തകരുടെ വലയിലേക്കും. പിന്നാലെ എത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂര്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

English summary
Police captured man with cannabis infront of Dileep's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X