Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍കുമാര്‍ പിണറായിയെ മുഖം കാണിക്കാത്തതാണ് പ്രശ്‌നം.. നിയന്ത്രണം വിട്ട് സുധാകരന്‍, എന്തൊരു തോല്‍വി!

അവസാനത്തെ തിരിച്ചടിയും കിട്ടിയതിന് ശേഷമാണ് ടിപി സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ പോലീസ് മേധാവിയായി നിയമിച്ചത്. സുപ്രീം കോടതിയില്‍ പോകേണ്ടിവന്നു സെന്‍കുമാറിന് നീതികിട്ടാന്‍. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇത്രയും വഷളായത് ടി പി സെന്‍കുമാര്‍ കോടതിയില്‍ പോയത് കൊണ്ടാണ് എന്നാണ് സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ജി സുധാകരന്‍ പറയുന്നത്. പകരം സെന്‍കുമാര്‍ എന്ത് ചെയ്യണമായിരുന്നു എന്നാണ് സുധാകരന്‍ പറയുന്നത് എന്ന് കേള്‍ക്കൂ, നിങ്ങള്‍ ആനന്ദതുന്തിലനായി കോരിത്തരിച്ചുപോകും!!

ഇതാണ് സംഭവിച്ചത്

ഇതാണ് സംഭവിച്ചത്

തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സംഭവത്തില്‍ സെന്‍കുമാര്‍ നേരത്തെ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ ആ ഉത്തരവ് നടപ്പിലാക്കാതെ വിധിയില്‍ വ്യക്ത വേണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. - ഇനി ഇതേക്കുറിച്ച് ജി സുധാകരന്‍ പ്രതികരിക്കുന്നത് കേള്‍ക്കൂ.

കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ

കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ

കോടതി എവിടെയൊക്കെയാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സഹായിച്ചിട്ടുള്ളത് എന്ന തികച്ചും നിരുത്തരവാദിത്തപരമായ ഒരു ചോദ്യമാണ് പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ ജി സുധാകരന്‍ ചോദിച്ചത്. ചോദ്യം കേട്ടാല്‍ തോന്നും പിണറായി വിജയന്‍ കമ്യൂണിസ്റ്റായത് കൊണ്ടാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയതെന്ന്. തള്ളട്ടെ, ഹര്‍ജി തള്ളട്ടെ അതിലെന്താണ് പ്രശ്‌നം എന്നാണ് ജി സുധാകരന്‍ ലവലേശം മനപ്രയാസമില്ലാതെ ചോദിക്കുന്നത്.

സെന്‍കുമാറിന്റെ വാശി

സെന്‍കുമാറിന്റെ വാശി

സര്‍ക്കാരിന്റെ വാശിയല്ലേ പ്രശ്‌നം ഇത്ര വഷളാക്കിയത് എന്ന് അവതാകരകനായ ജിമ്മി ജെയിംസ് ചോദിച്ചപ്പോഴാണ് ജി സുധാകരന്‍ മന്ത്രി ഈ ക്ലാസിക് മണ്ടത്തരം പറഞ്ഞത്. സെന്‍കുമാറിന്റെ വാശിയാണത്രെ പ്രശ്‌നകാരണമായത്. അയാളുടെ പൊസിഷനില്‍ ഒരു മാറ്റവും വന്നിട്ടില്ല. അയാൡപ്പോഴും ഡി ജി പി തന്നെയാണ്. സര്‍ക്കാരിനെതിരെ കോടതിയില്‍ പോയതിനാണ് മന്ത്രിയുടെ ഈ കൊതിക്കെറുവ്

സര്‍ക്കാരിനെ കൊച്ചാക്കി

സര്‍ക്കാരിനെ കൊച്ചാക്കി

സെന്‍കുമാറിന് സര്‍ക്കാരിനെ ഒന്ന് കൊച്ചാക്കണമായിരുന്നു. അത് സാധിച്ചു. ആയല്ലോ പുള്ളി അങ്ങ് വലുതായല്ലോ. മതി. പുള്ളി അങ്ങ് ഭീമാകാരനായി വലുതായല്ലോ. മുഖ്യമന്ത്രിയുടെ മേളിലങ്ങ്.. ആയിക്കോ. ഞങ്ങക്കൊരു പ്രശ്‌നവുമില്ല. നിങ്ങളായിക്കോ.. ഇച്ഛാഭംഗം സഹിക്കാന്‍ പറ്റാത്ത ശരീരഭാഷയോടെ ജി സുധാകരന്‍ പറയുന്നു. സെന്‍കുമാറിന് കോടതിയില്‍ നിന്നും അനുകൂല വിധി കിട്ടിയത് ഭാഗ്യത്തിനാണ് എന്ന് വരെ അടിച്ചുവിടുന്നുണ്ട് വിപ്ലവസിംഹം.

സെന്‍കുമാര്‍ എന്തിന് കോടതിയില്‍ പോയി

സെന്‍കുമാര്‍ എന്തിന് കോടതിയില്‍ പോയി

എന്തിനാണ് ടി പി സെന്‍കുമാര്‍ കോടതിയില്‍ പോയത് - ഇതാണ് ജി സുധാകരന്റെ പ്രശ്‌നം. സാധാരണ പൗരന്മാര്‍ നീതി നിഷേധിക്കപ്പെട്ടാല്‍ കോടതിയിലാണ് പോകുക. എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കോടതിയില്‍ പോകാന്‍ പാടില്ല എന്ന് തോന്നും സുധാകരന്റെ പറച്ചില് കേട്ടാല്‍. കോടതിയില്‍ പോകുന്നതിന് പകരം പിന്നെ സെന്‍കുമാര്‍ എവിടെയാണ് പോകേണ്ടിയിരുന്നത് എന്നും ജി സുധാകരന്‍ പറഞ്ഞുതരും. ഇതാ കേട്ടോളൂ.

പിണറായിയെ കണ്ടൂടേ

പിണറായിയെ കണ്ടൂടേ

ചീഫ് മിനിസ്റ്ററെ കണ്ട് പ്രയാസം പറയാമായിരുന്നില്ലേ - ഇതാണ് ജി സുധാകരന്റെ ചോദ്യം. എത്. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ അതേ മുഖ്യമന്ത്രിയോട് പോയി പ്രയാസം പറയാമായിരുന്നില്ലേ എന്ന്. സര്‍ക്കാര്‍ എടുത്ത തീരുമാനം മുഖ്യമന്ത്രിയെ കണ്ടാല്‍ മാറ്റിക്കൊടുക്കാന്‍ മുഖ്യമന്ത്രിയെന്താ തമ്പുരാനാണോ - ഈ ചോദ്യം ചോദിക്കുമ്പോള്‍ ജി സുധാകരന്‍ വയലന്റാകുകയാണ് ചെയ്യുന്നത്.

 വ്യക്തിപരമായി അധിക്ഷേപം

വ്യക്തിപരമായി അധിക്ഷേപം

സുപ്രീം കോടതിയില്‍ തങ്ങളെ തോല്‍പ്പിച്ച ടി പി സെന്‍കുമാറിനെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായി. സെന്‍കുമാറിന് ബുദ്ധിമുട്ടുണ്ടാകാന്‍ പോകുന്ന കാലമാണ് എന്ന ഭീഷണിയും മന്ത്രിയുടെ വാക്കുകളില്‍ വായിക്കാം. അവതാരകനായ ജിമ്മി ജെയിംസിനോട് തട്ടിക്കയറാന്‍ വരെ ജി സുധാകരന്‍ മുതിരുന്നുണ്ട്.

വീഡിയോ കാണാം

ജി സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുന്ന എപ്പിഡോസ് ഇതാ ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+