മല്‍സ്യങ്ങളിലെ ഈച്ചശല്യം തടയാന്‍ അയാള്‍ ചെയ്തത് ഞെട്ടിക്കും!! വീഡിയോ വൈറല്‍...കട പൂട്ടിച്ചു!!

  • By: Sooraj
Subscribe to Oneindia Malayalam

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മല്‍സ്യങ്ങളിലെ ഈച്ച ശല്യം ഒഴിവാക്കാന്‍ കച്ചവടക്കാരന്‍ മല്‍സ്യങ്ങളില്‍ കീടനാശിനികള്‍ തളിച്ചു. വണ്ണപ്പുറത്തുള്ള മല്‍സ്യമാര്‍ക്കറ്റിലെ കടക്കാരനാണ് ഈ അതിക്രമം കാണിച്ചത്. ഇയാള്‍ മരുന്നു തളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ കണ്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇയാള്‍ കടപൂട്ടി സ്ഥലം വിടുകയായിരുന്നു.

ടിവി ആസ്വദിച്ച് അച്ഛനും അമ്മയും!! രണ്ടു വയസ്സുകാരന്‍ പിച്ചവെച്ചു നീങ്ങിയത് മരണത്തിലേക്ക്!!

കേസില്‍ വീണ്ടും ട്വിസ്റ്റ്!! പീഡിപ്പിച്ചത് സ്വാമിയല്ല, അയാള്‍...യുവതിയുടെ വെളിപ്പെടുത്തല്‍

1

ഇതോടെ നാട്ടുകാര്‍ സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കട തുറക്കാന്‍ ഉടമ തയ്യാറായില്ല. തുടര്‍ന്ന് പോലീസെത്തി കടയുടെ പൂട്ട് പൊളിച്ച് പരിശോധന നടത്തുകയായിരുന്നു.

2

ഈച്ച, പാറ്റ, പല്ലി എന്നിവയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി പരിശോധനയില്‍ ലഭിച്ചു. പരിശോധന നടത്തിയതനുസരിച്ച് കടയുടമ പ്രഥമദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും തുടര്‍ന്നാണ് കട പൂട്ടി സീല്‍ വച്ചതെന്നും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ ബെന്നി ജോസഫ് വ്യക്തമാക്കി.

English summary
Poisons spray used in a fish shop in idukki
Please Wait while comments are loading...