കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ സയനൈഡ് കുത്തിവച്ച് കൊന്നു

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊന്നു, സയനൈഡ് പോലുള്ള വിഷം കുത്തിവച്ചാണ് നായ്ക്കളെ കൊന്നത്. കണ്ണൂരില്‍ പുഴാതി പഞ്ചായത്തിലാണ് നായ്ക്കളെ കൂട്ടത്തോടെ കൊന്നത്. നാല്‍പത് തെരുവ് നായ്ക്കളെയാണ് വിഷം കുത്തിവച്ച് കൊന്നത്. ഇവയുടെ ശവം കൂട്ടിയിട്ടിരിയ്ക്കുകയാണ്.

നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിയ്ക്കാതെയാണ് തെരുവ് നായ്ക്കളെ കൊല്പപെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ ഇവയുടെ ശവം കൂട്ടിയിടുകയും പിന്നീട് കൂട്ടത്തോടെ കുഴിച്ച് മൂടുകയുമായിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

dog

പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തോടെ പട്ടിപിടുത്തക്കാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവ് നായ്ക്കളെ പിടികൂടിയതായാണ് വിവരം. ഈ നായ്ക്കളെയാണ് കൊലപ്പെടുത്തിയത്. ഇതിന് സമീപത്ത് നിന്ന് സിറിഞ്ചും കൊല്ലാനുപയോഗിച്ച വിഷത്തിന്‍റെ ബാക്കിയും ലഭിച്ചു.

കണ്ണൂരിലെ പല ഉള്‍നാടന്‍ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. പക്ഷേ ആക്രമകാരികള്‍ പോലുമല്ലാത്ത തെരുവ് നായ്ക്കളേയും ഇത്തരത്തില്‍ കൊലപ്പെടുത്തിയതിനെതിര പ്രതിഷേധം ശക്തമാവുകയാണ്.

English summary
Poisonous substance used to kill stray dogs in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X