കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് നിയമ ഭേദഗതി: പിബി കലിപ്പില്‍, തിരുത്താന്‍ നിര്‍ദേശം, എല്‍ഡിഎഫ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി

Google Oneindia Malayalam News

ദില്ലി: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ പോലീസ് നടപടിയില്‍ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം. അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്ന് വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം തന്നെ രംഗത്തെത്തിയത്. ഭേദഗതിയില്‍ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന ഘടകത്തില്‍ പൊളിറ്റ് ബ്യൂറോ നിര്‍ദേശം നല്‍കും. വിമര്‍ശനങ്ങളെ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് നേരത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചിരുന്നു.

1

കേന്ദ്ര നേതാക്കള്‍ കടുത്ത അതൃപ്തി പോലീസ് നിയമ ഭേദഗതിയില്‍ അറിയിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും, എന്നിട്ട് മാത്രമേ മുന്നോട്ട് പോകാവൂ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. നിയമ ഭേദഗതിക്കെതിരെയുള്ള എല്ലാ ക്രിയാത്മ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം വ്യക്തമാക്കി. നേരത്തെ ഈ നിയമത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം ചോദിച്ചിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ പോലീസ് നിയമ ഭേദഗതി എതിരല്ലെന്ന് മുഖ്യമന്ത്രി നരേത്തെ വിശദീകരിച്ചിരുന്നു. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട്. കുടുംബ ഭദ്രതയെ പോലും തകര്‍ക്കുന്ന വിധമാണ് സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്നതെന്നും പിണറായി പറഞ്ഞു.

നിരവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്. അശ്ലീലം മുതല്‍ തീര്‍ത്തും വ്യാജമായ കാര്യങ്ങള്‍ വരെ പ്രചരിപ്പിക്കലാണ് ഇതിലൂടെ സംഭവിക്കുന്നത്. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ അടക്കം കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര നിര്‍വഹണത്തിനായിട്ടാണ് ഇവര്‍ ഉപയോഗിക്കുന്നത്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ദാരുണമായ ദുരന്തങ്ങള്‍ സൈബര്‍ ആക്രമണത്തിലൂടെ പല സ്ഥലത്തും നടക്കുന്നുണ്ട്. വ്യക്തിപരമായ പക വീട്ടലുകളാണ് നടക്കുന്നത്. ഇത് മാധ്യമപ്രവര്‍ത്തനമല്ല. പണമുണ്ടാക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Kerala Government Likely To Make Changes In New Police Act

English summary
police act amendement: cpm pb says kerala government should back off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X