ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നീക്കമെന്ന് സുചന; പബ്ലിക് പ്രോസിക്യൂട്ടര്‍-ഡിജിപി കൂടിക്കാഴ്ച നടത്തി
കൊച്ചി: അങ്കമാലി കോടതിയില്‍ ദിലീപ് സമര്‍പിച്ച ഹര്‍ജിയിലെ നടിക്കെതിരായ പരാമര്‍ശങ്ങള്‍ ദിലീപിനെ തിരിഞ്ഞു കൊത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. അങ്കമാലി കോടതിയില്‍ ദിലീപ് സമര്‍പിച്ച ഹര്‍ജിയിലെ നടിക്കെതിരായ പരാമര്‍ങ്ങള്‍ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമാണെന്നാണ് പോലീസ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. കൈരളി ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications