കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രൻ വീണ്ടും പെട്ടു!!! കോടതിയെ തെറ്റിദ്ധരിപ്പിച്ചു... പോലീസ് വീണ്ടും കോടതിയിലേക്ക്; ഇനിയെന്ത്?

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അടുത്തിടയൊന്നും ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിന് പിറകേ ഒന്നായി സുരേന്ദ്രനെതിരെ കേസുകളുടെ ബഹളം ആണ്.

തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾതീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ

അതിനിടെ സുരേന്ദ്രന് മേല്‍ മറ്റൊരു കുരുക്ക് കൂടി വീണിരിക്കുകയാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് സുരേന്ദ്രന് എതിരെയുള്ള ആക്ഷേപം. ഈ വിഷയത്തില്‍ പോലീസ് വീണ്ടും കോടതിയെ സമീപിച്ചു.

വാറണ്ട് നിലവില്ലാതെ ആണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു കെ സുരേന്ദ്രന്‍ കോടതിയില്‍ വാദിച്ചത്. ഇത് തെറ്റാണെന്നാണ് പോലീസ് പറയുന്നത്.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാടുള്ള ആളായിരുന്നു കെ സുരേന്ദ്രന്‍. ആര്‍ത്തവം അശുദ്ധമല്ലെന്നും ഫേസ്ബുക്കില്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, സുപ്രീം കോടതി വിധി വന്നതോടെ സുരേന്ദ്രന്‍ തലകീഴായി മറിഞ്ഞു. പിന്നീടങ്ങോട്ട് ശബരിമല സമരത്തിന്റെ മുന്‍പന്തിയില്‍ തന്നെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.

അറസ്റ്റ്

അറസ്റ്റ്

മണ്ഡലപൂജയ്ക്ക് നട തുറന്നപ്പോള്‍ ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ ആയിരുന്നു കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നാടകീയമാക്കാന്‍ സുരേന്ദ്രന്‍ ഏറെ ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയി. അതിനിടെ സുരേന്ദ്രന്‍ തന്നെ ഇരുമുടിക്കെട്ട് താഴെയിടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

കേസോട് കേസ്

കേസോട് കേസ്

അറസ്റ്റിലായതോടെ സുരേന്ദ്രന് പിന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ഒരു കേസില്‍ ജാമ്യം കിട്ടുമ്പോഴേക്കും അടുത്ത കേസ് എത്തും. മുമ്പെടുത്ത പല കേസുകളും പോലീസ് കുത്തിപ്പൊക്കുകയും ചെയ്തു. ഇത് സാധാരണ ഗതിയില്‍ ചെയ്യാറുളള ഒരു കാര്യവും ആണ്.

അടുത്ത പണി വരുന്നു

അടുത്ത പണി വരുന്നു

തന്നോട് പോലീസ് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്നാണ് സുരേന്ദ്രന്റെ പക്ഷം. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറണ്ട് ഉണ്ടായിരുന്നില്ല എന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇതാണ് അടുത്ത പണി.

വാറണ്ട് ഉണ്ടായിരുന്നു

വാറണ്ട് ഉണ്ടായിരുന്നു

പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആയിരുന്നു സുരേന്ദ്രന്‍ ഇത്തരം ഒരു വാദം ഉന്നയിച്ചത്. എന്നാല്‍ നവംബര്‍ 21 ന് തന്നെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് നിലവില്‍ വന്നിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇത് കൊട്ടാരക്കര സബ്ജയില്‍ സൂപ്രണ്ടിന് ലഭിച്ചു എന്നും പോലീസ് പറയുന്നുണ്ട്.

അധിക വാദം കേള്‍ക്കണം

അധിക വാദം കേള്‍ക്കണം


എന്തായാലും സുരേന്ദ്രന്റെ ജാമ്യ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാന്‍ ഇരിക്കുകയാണ് കോടതി. അതിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ അധികവാദം കേള്‍ക്കണം എന്ന് പത്തനംതിട്ട കോടതിയില്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പോലീസ്. പോലീസ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടും സമ‍പ്പിച്ചു

English summary
Police alleges K Surendran's advocate mislead court about warrant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X