കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെ കുടുക്കിയത് പോലീസും അന്വേഷിക്കും..!! മുഖ്യമന്ത്രിക്കും സൈബർ സെല്ലിനും പരാതി പ്രവാഹം..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍സംഭാഷണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമേ പോലീസ് അന്വേഷണവും നടക്കും. മംഗളം ടെലിവിഷനെതിരെ മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും ലഭിച്ച അനവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുക. മാധ്യമപ്രവര്‍കര്‍ അടക്കം പരാതി നല്‍കിയിട്ടുണ്ട്.

Read Also: അന്ന് രാത്രിയില്‍ നടന്നത് ദു:സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍..!! ആദ്യമായി ഭാവന പറയുന്നു !!

Read Also: സൗദിയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരി ഉടമയുടെ ലൈംഗിക അടിമ..!! അമ്മയുടെ മുന്നില്‍ വെച്ചുപോലും..!!

Read Also: മംഗളം സിഇഒ അജിത്കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി!! മന്ത്രിയുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

പെൺകുട്ടിയുടെ പരാതി

മംഗളം ടെലിവിഷന്‍ സിഇഒ ആര്‍ അജിത് കുമാറിനെതിരെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. മന്ത്രിക്കൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നുവെന്നായിരുന്നു പരാതി.

മാധ്യമപ്രവർത്തകരും രംഗത്ത്

ഇതിന് പുറമേ ഒരു കൂട്ടം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കിയിരുന്നു. ചാനലില്‍ നിന്നും രാജിവെച്ച മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമപ്രവര്‍ത്തകര്‍ പരാതിക്കൊപ്പം നല്‍കി.

പ്രത്യേക അന്വേഷണ സംഘം

പരാതി ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. ബെഹറ ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ശേഷമാവും പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുക. ജുഡീഷ്യല്‍ അന്വേഷണത്തിന് സമാന്തരമായിട്ടാവും പോലീസ് അന്വേഷണം.

എന്‍സിപിയ്ക്കും പരാതിയുണ്ട്

ചാനലില്‍ അശ്ലീല സംപ്രേഷണം നടത്തിയതിനെതിരെ എന്‍സിപി യുവജന വിഭാഗവും സൈബര്‍സെല്ലിന് പരാതി നല്‍കിയിരുന്നു.നടന്നത് അശ്ലീല സംപ്രേഷണമാണെന്നും ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗമാണ് എന്നും കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

നടന്ന ഗൂഢാലോചന

മന്ത്രിയെ പുറത്താക്കാന്‍ ചാനല്‍ നടത്തിയത് ഗൂഢാലോചന ആണെന്നും ഹണിട്രാപ്പിലൂടെ കുടുക്കിയതാണെന്നും ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജിവെച്ച മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിലും ഇത് സംബന്ധിച്ച സൂചനകളുണ്ട്.

English summary
Along with Judicial Commission Police will also investigate Saseendran case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X