പോലീസ് ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് ഡിജിപി
തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസ് എല്ലായിപ്പോഴും ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമാണ്. സമരം നടത്താനെത്തിയ ബന്ധുക്കളുമായി ചര്‍ച്ചയ്ക്ക് താന്‍ തയ്യാറായിരുന്നു.
എന്നാല്‍ സുരക്ഷാ മേഖലയില്‍ സമരം അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. സമരത്തിനിടയ്ക്ക് ചിലര്‍ നുഴഞ്ഞുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ ഇടയിലേക്ക് ചിലര്‍ നുഴഞ്ഞുകയറിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. സംഘര്‍ഷം സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നിലത്ത് വീണ മഹിജയെ പൊലീസ് നീക്കം ചെയ്യുക മാത്രമാണ് ചെയ്തത്. അവരെ ഉപദ്രവിച്ചിട്ടില്ല. മഹിജയെയും ബന്ധുക്കളെയും ആശുപത്രിയില്‍ എത്തിച്ചതും പൊലീസ് തന്നെയാണെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications