കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിതെറ്റിയെത്തിയ വൃദ്ധക്ക് തുണയായി പോലീസും ബസ് ജീവനക്കാരും

  • By Desk
Google Oneindia Malayalam News

മറയൂര്‍: ഓര്‍മ്മക്കുറവ് ബാധിച്ച് ബസില്‍ കയറി മറയൂരിലെത്തിയ വൃദ്ധക്ക് തുണയായി സ്വകാര്യ ബസ്സ് ജീവക്കാരും പൊലീസും . കോതമംഗലം സ്വദേശി മേരിയാണ് കഴിഞ്ഞ ദിവസം പലാ- കാന്തല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അശോക് ബസില്‍ കയറി മറയൂരിലെത്തിയത്. കോതമംഗലത്ത് നിന്നും അടിമാലിയിലേക്ക് ടിക്കറ്റ് എടുത്ത എഴുപത് വയസ്സുള്ള മേരിയെ പിന്നീട് ബസ്സ് ജീവനക്കാര്‍ ശ്രദ്ധിക്കുന്നത് മറയൂരിന് സമീപം എത്തിയപ്പോഴാണ്. ബസ്സ് ജീവക്കാര്‍ ചോദിച്ചപ്പോള്‍ മുരിക്കാശേരിയിലേക്ക് പോകാനാണ് ബസ്സില്‍ കയറിയതെന്ന് പറഞ്ഞു.

women

ആറുമണി കഴിഞ്ഞാല്‍ മറയൂര്‍ ഭഗത്ത് നിന്നും മൂന്നാര്‍ ഭാഗത്തേക്ക് മടങ്ങിപോകാന്‍ ബസ് സര്‍വ്വീസ് ഇല്ലാത്തതിനാലും പ്രായമായ സ്ത്രീ ആയതു കൊണ്ടും ഇവരെ ബസ് കണ്ടക്ടര്‍ രാജന്‍ മറയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.പിന്നീട് ് വിവരങ്ങള്‍ തിരക്കിയെങ്കിലും ഓര്‍മ്മകുറവ് കാരണം അവ്യക്തമായ മറുപടികളാണ് ലഭിച്ചത്. വീട്ടുപേരും സ്ഥലവും പറഞ്ഞതിനെ തുടര്‍ന്ന് കോതമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ബന്ധുക്കളെ വിവരം ധരിപ്പിച്ചു. മറയൂര്‍ ജനമൈത്രി എസ് ഐ റ്റി ആര്‍ രാജന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ലിനിതാ പോള്‍ എന്നിവര്‍ ഭക്ഷണം വാങ്ങി നല്‍കിയ ശേഷം മറയൂര്‍ സെന്റ് മേരീസ് കോണ്‍വെന്റില്‍ എത്തിച്ച് രാത്രി താമസിപ്പിക്കുകയും.

വെള്ളിയാഴ്ച രാവിലെ കോതമംഗലത്തേക്ക് സര്‍വ്വീസ് നടത്തുന്ന അശോക് ബസ്സില്‍ തന്നെ കോതമംഗലത്തേക്ക് മേരിയെ കയറ്റി വിടുകയും. ഉച്ചക്ക് ശേഷം രണ്ടുമണിയോടെ കോതമംഗലത്ത് ബസ് സ്റ്റാന്റില്‍ കാത്തു നിന്ന മകളെ ഏല്‍പ്പിച്ച ശേഷം ബസ് ജീവനക്കാര്‍ മറയൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.മകളും അമ്മയെ തിരികെ ലഭിച്ച വിവരം ജനമൈത്രി എസ് ഐ റ്റി ആര്‍ രാജനെ അറിയിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. സമയോചിതമയി പ്രവര്‍ത്തിച്ച അശോക് ബസ് ജീവനക്കാരെ മറയൂര്‍ പൊലീസ് അഭിനന്ദിച്ചു.

English summary
police and bus employees helped old women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X