അപ്പുണ്ണിയെ വേണ്ടത് പോലീസിനു മാത്രമല്ല!! ദിലീപിനും വേണം!! കാരണം ഇതാണ്...
ഒളിവിലുള്ള അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ കടുത്ത നിരാശയിലാണ് ദിലീപ്. തിങ്കളാഴ്ചയാണ് ദിലീപ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതികാരത്തിനായി ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സംഭവത്തില്‍ ഗൂഡാലോചന നടന്നുവെന്നതില്‍ സംശയമില്ലെന്നും പ്രഥമ ദൃഷ്ട്യാ ഇതിനു തെളിവുണ്ടെന്നും ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. 11 പേജുള്ള ഉത്തരവാണ് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചത്. അതിനിടെ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണം സംഘം. കേസിലെ നിര്‍ണായക സാന്നിധ്യമായ അപ്പുണ്ണിയെ പിടികൂടാനാണ് പോലീസിന്റെ ശ്രമം. ദിലീപിന്റെ മാനേജറും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്.

ദിലീപിന് ജാമ്യം നിഷേധിക്കാന്‍ കാരണം
പ്രധാനമായും രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അപ്പുണ്ണിയെ പിടികൂടാന്‍ കഴിയാത്താതതാണ് ഇതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ്.

ദിലീപിന്റെയും ആവശ്യം
പോലീസിന്റെ മാത്രമല്ല അപ്പുണ്ണിയെ പിടിക്കേണ്ടത് ഇപ്പോള്‍ ദിലീപിന്റെയും ആവശ്യമായി മാറിയിരിക്കുകയാണ്. കാരണം അപ്പുണ്ണി പിടിയിലായെങ്കില്‍ മാത്രമേ ദിലീപിന് ജാമ്യം ലഭിക്കാനുള്ള നേരിയ സാധ്യത നിലനില്ക്കുന്നുള്ളൂ.

പോലീസിനും വേണം അപ്പുണ്ണിയെ
കേസില്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ പോലീസിനും അപ്പുണ്ണി തുറുപ്പുചീട്ടാണ്. കാരണം ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയില്‍ ഗൂഡാലോചന സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസിന്റെ നിഗമനം.

ഒരുമിച്ച് ചോദ്യം ചെയ്യും
അപ്പുണ്ണിയെ പിടികൂടാനായാല്‍ ദിലീപിനൊപ്പം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ പദ്ധതി. ദിലീപ് ചോദ്യം ചെയ്യലുമായി കാര്യമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണിത്.

അപ്പുണ്ണിയെവിടെ ?
ദീലിപിന്റെ അറസ്റ്റിനുശഷം ഒൡവില്പ്പോയ അപ്പുണ്ണി എവിടെയാണെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇയാള്‍ കേരളം വിട്ടതായം സംശയമുണ്ട്. അപ്പുണ്ണിക്കായി താമസസ്ഥലത്തും മറ്റും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല.

ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്
പോലീസ് അറസ്റ്റ് ഭയന്ന് അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഡാലോചനയില്‍ തനിക്കു പങ്കില്ലെന്നാണ് അപ്പുണ്ണി കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. സിനിമാരംഗത്തുള്ളവരെയും ദിലീപുമായി അടുത്ത ബന്ധമുള്ളവരെയുമാണ് ചോദ്യം ചെയ്യുക.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications