വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്; ഒരാൾക്ക് പരിക്ക്!!
വൈത്തിരി: വൈത്തിരിയില്‍ ദേശീയ പാതയോട് ചേര്‍ന്നുള്ള ഉപവൻ റിസോര്‍ട്ടിന് സമീപം പോലീസും, മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് പരുക്കേറ്റതായി പരിക്കേറ്റു. രാത്രി ഒമ്പതരയോടെയാണ് സംഭവം.
മാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തി പണവും, ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവമറിഞ്ഞ് പോലീസ് ആദ്യം സ്ഥലത്തെത്തുകയും പിന്നീട് തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തുകയുമായിരുന്നു.

പിന്നീട് ഇരുകൂട്ടരും തമ്മില്‍ നിരവധി തവണ വെടിവച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഒരാള്‍ക്ക് പരുക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നും സൂചനയുണ്ട്.നിലവില്‍ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം കാവലുണ്ട്. ലക്കിടി വഴി ഇപ്പോൾ ഗതാഗതം നിരോധിച്ചിരിക്കുകയാണ് .












Click it and Unblock the Notifications