Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പോലീസ് പൂട്ടിയത് മണിച്ചിത്രപ്പൂട്ടിട്ട്...! സുനി മാത്രമല്ല.. പണി കിട്ടിയത് കാവ്യ വഴിയും..!

കൊച്ചി: ദിലീപിന്റെ ആരാധകരും കുടുംബവും ഏറെ പ്രതീക്ഷയോടെയാണ് ഈ ദിവസത്തെ കാത്തിരുന്നത്. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങും എന്ന് തന്നെയാണ് അവർ ഉറപ്പിച്ചിരുന്നതും. പക്ഷേ എല്ലാ പ്രതീക്ഷകൾക്കും ഹൈക്കോടതി കനത്ത അടിയാണ് നൽകിയിരിക്കുന്നത്. കാവ്യയുമായുള്ള വിവാഹത്തിന് ശേഷമുള്ള ദിലീപിന്റെ ആദ്യം ഓണം ജയിലിൽ തന്നെ ആകുമെന്നുറപ്പായിരിക്കുന്നു. പോലീസിനും പ്രോസിക്യൂഷനും മിന്നുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. മികച്ച അഭിഭാഷകനായ അഡ്വക്കേറ്റ് ബി രാമൻ പിള്ളയെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് ഈ വിജയം എന്നത് പോലീസിനും പ്രോസിക്യൂഷനും അഭിമാനിക്കാം

പുതിയ തെളിവുകൾ

പുതിയ തെളിവുകൾ

നേരത്തെ അഡ്വക്കേറ്റ് രാംകുമാർ സമർപ്പിച്ച ജാമ്യഹർജിയിൽ നിന്നും വ്യത്യസ്തമായ ആരോപണങ്ങൾ ഉയർത്തി ആയിരുന്നു രാമൻപിള്ളയുടെ ഹർജി. എന്നാൽ ഹൈക്കോടതി ഈ വാദങ്ങളെല്ലാം തള്ളി. ദിലീപിനെതിരെ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ ജാമ്യം നിഷേധിക്കുന്നതിന് നിർണായക കാരണമായി.

പ്രോസിക്യൂഷന് അംഗീകാരം

പ്രോസിക്യൂഷന് അംഗീകാരം

കേസില്‍ ദിലീപിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൃത്യമായ തെളിവുകളുണ്ടെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി വാദിക്കും എന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദവും ഹൈക്കോടതി ശരിവെയ്ക്കുകയുണ്ടായി.

ശക്തമായ വാദമുഖങ്ങൾ

ശക്തമായ വാദമുഖങ്ങൾ

പോലീസ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ ശക്തമായ വാദമുഖങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ പണം നല്‍കിയതായി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനും ഇക്കാര്യം ശരിവെയ്ക്കുന്ന വാദമാണ് ഹൈക്കോടതിയില്‍ മുന്നോട്ട് വെച്ചത്.

കാവ്യ പണം നൽകിയെന്ന്

കാവ്യ പണം നൽകിയെന്ന്

ദിലീപിന്റെ നിര്‍ദേശ പ്രകാരം കാവ്യാ മാധവന്‍ പണം നല്‍കിയതായി സുനി മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യാ മാധവനും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സുനി മൊഴി നല്‍കിയിട്ടുണ്ടത്രേ.

ഡ്രൈവറുടെ മൊഴി

ഡ്രൈവറുടെ മൊഴി

കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരെ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ കീഴടങ്ങാനെത്തുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സുനി ചെന്നിരുന്നതായും കാവ്യ വഴി ദിലീപ് 25000 രൂപ നല്‍കിയതായും പ്രോസിക്യൂഷന്‍ വാദിച്ചു.

സുനി കാവ്യയുടെ ഡ്രൈവർ

സുനി കാവ്യയുടെ ഡ്രൈവർ

കാവ്യാ മാധവന്റെയും കുടുംബത്തിന്റേയും തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവറെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് കിംഗ് ലയര്‍ ആണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു.

സ്ഥിരമായി ഒരുമിച്ച്

സ്ഥിരമായി ഒരുമിച്ച്

ദിലീപും സുനിയുടെ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്ന വാദത്തെ നടന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെയും സുനിയുടേയും ഫോണുകള്‍ സ്ഥിരമായി എങ്ങനെ ഒരു ടവര്‍ ലൊക്കേഷനില്‍ വരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ദിലീപിനെതിരെ രഹസ്യമൊഴി

ദിലീപിനെതിരെ രഹസ്യമൊഴി

തൃശൂര്‍ ടെന്നീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനേയും സുനിയേയും ഒരുമിച്ച് കണ്ടുവെന്ന് രഹസ്യമൊഴി പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിനെതിരെ 169 രേഖകള്‍, 223 തെളിവുകള്‍, 15 രഹസ്യമൊഴി എന്നിവയാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ച് കൊണ്ടാണ് കോടതി നടന് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

കുറ്റപത്രം ഉടൻ

കുറ്റപത്രം ഉടൻ

ദിലീപിനെതിരെയുള്ള കുറ്റപത്രം മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+