കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹലാല്‍' സ്‌റ്റിക്കര്‍ നീക്കണമെന്ന്‌ ഭീഷണി; ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Google Oneindia Malayalam News

എറണാകുളം; എറണാകുളം ആലുവക്കടുത്ത്‌ പാറക്കടവ്‌ കുറുമശ്ശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ ഭീഷണിപ്പെടുത്തിയ നാല്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഹിന്ദു ഐക്യവേദി പാറക്കടവ്‌ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ അരുണ്‍ അരവിന്ദ്‌, ജനറല്‍ സെക്രട്ടറി ധനേഷ്‌ പ്രഭാകരന്‍ ഒപ്പം സുജയ്‌, ലെനിന്‍ എന്നീ പ്രവര്‍ത്തകരെയാണ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

കുറുമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച മോഡി ബേക്കറി ഉടമക്ക്‌ നേരിട്ടെത്തി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട നോട്ടീസ്‌ കൈമാറുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ കത്ത്‌ ചര്‍ച്ചയായതോടെയാണ്‌ വിഷയത്തില്‍ പൊലീസ്‌ ഇടപെട്ടത്‌. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

hindu aikya vedi

ബേക്കറിയില്‍ സ്ഥാപ്പിച്ചിരിക്കുന്ന ഹലാല്‍ ബോര്‍ഡ്‌ നീക്കം ചെയ്‌തില്ലെങ്കില്‍ പ്രക്ഷോഭമടക്കം സംഘടിപ്പിക്കുമെന്നാണ്‌ ഹിന്ദു ഐക്യവേദി ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്‌. സ്ഥാപനത്തില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിപ്പിക്കുകയും അതുവഴി ഹലാല്‍ ഉല്‍പന്നങ്ങള്‍ ലഭ്യാമാണ്‌ എന്ന സന്ദേശം ജനങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ്‌ അയിത്താചരണവും കുറ്റകരവുമാണ്‌, അതുകൊണ്ട്‌ ഈ നോട്ടീസ്‌ കൈപ്പറ്റി ഏഴ്‌ ദിവസത്തിനകം മേല്‍പ്പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷന്‍ സ്ഥാപനത്തില്‍ നിന്നും നീക്കം ചെയ്യണമെന്നാണ്‌്‌ ഹിന്ദു ഐക്യവേദിയുടെ നോട്ടീസില്‍ പറയുന്നത്‌.

ഏഴ്‌ ദിവസത്തിനകം നോട്ടീസ്‌ നീക്കം ചെയ്യാത്തപക്ഷം നിങ്ങളുടെ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുമെന്നും ഹിന്ദു ഐക്യവേദി നോട്ടിസില്‍ ഭീഷണിപ്പെടുത്തുന്നു.ഹിന്ദു ഐക്യ വേദിയുടെ പാറക്കടവ്‌ പഞ്ചായത്ത്‌ സമിതിയുടെ ലെറ്റര്‍ ഹെഡ്ഡിലാണ്‌ നോട്ടീസ്‌ അടിച്ചിരിക്കുന്നത്‌. പഞ്ചായത്ത്‌ സമിതിയുടെ പ്രസിഡന്റം ജനറല്‍ സെക്രട്ടറിയുടേയും ഒപ്പോടുകൂടി ഔദ്യോഗികമായാണ്‌ ഭീഷണി നോട്ടീസ്‌ കൈമാറിയിരിക്കുന്നത്‌.

English summary
police arested hindu aikya vedi people they threatening hotel owner to remove halal sticker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X