കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം നഗ്നചിത്രം ഉപയോഗിച്ച് യുവതി യുവാവിനെ കേസില്‍ കുടുക്കി; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

കൊച്ചി:ചിലര്‍ നല്‍കുന്ന വ്യാജപരാതിയില്‍പ്പെട്ട് ചിലപ്പോഴെങ്കിലും നിരപരാധികള്‍ കേസില്‍ കുടുങ്ങാറുണ്ട്. സ്ത്രീകള്‍ നല്‍കുന്ന കേസാണെങ്കില്‍ ഇപ്പോള്‍ പ്രത്യേകിച്ച് പോലീസ് പെട്ടെന്ന തന്ന കേസ് എടുക്കും. അതില്‍ ലൈംഗീക അത്രക്രമ പരാതി കൂടിയാണെങ്കില്‍ നടപടികള്‍ വളരെ പെട്ടെന്ന് ആയിരിക്കും.

ചിലരെങ്കിലും ഇതിനെ ചൂഷണം ചെയ്ത് വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു. അത്തരത്തില്‍ സ്വന്തം നഗ്നചിത്രം ഉപയോഗിച്ച് ഒരു യുവാവിനെ കേസില്‍പ്പെടുത്തിയ യുവതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരിക്കുകയാണ്.

പരാതി

പരാതി

ലൈംഗീകാതിക്രമണത്തിന്റെ പരിധിയില്‍ വരുന്ന പരാതിയായതിനാലായിരുന്നു യുവതി നല്‍കിയ പരാതിയില്‍ യുവാവിനെതിരെ പോലീസ് പെട്ടെന്ന് തന്നെ കേസെടുത്തത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

തോപ്പുംപടി

തോപ്പുംപടി

തോപ്പുംപടി സൗദി സ്വദേശിനിയായ 28 കാരിയാണ് തോപ്പുംപടി പോലീസ് സ്‌റ്റേഷനില്‍ ചേര്‍ത്തല സ്വദേശിയായ യുവാവിനെതിരെ പരാതി നല്‍കിയത്. തന്റെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നയാക്കി യുവാവ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന എന്നായിരുന്നു യുവതിയുടെ പരാതി.

അന്വേഷണം

അന്വേഷണം

പരാതി കിട്ടിയ ഉടന്‍തന്നെ പോലിസ് യുവാവിനെ കണ്ടെത്തി കേസെടുത്തു. സ്വാകാര്യ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെയായിരുന്നു പരാതി. യുവാവിന്റെ മൊഴിയെടുത്തപ്പോള്‍ സംശയം തോന്നിയ പോലീസ് കേസില്‍ വിദഗ്ധമായ അന്വേഷണം നടത്തുകയായിരുന്നു.

നഗ്നചിത്രം

നഗ്നചിത്രം

സ്വന്തം നഗ്നചിത്രം തയ്യാറാക്കി യുവതി തന്നെ വ്യാജപരാതി സൃഷ്ടിച്ച് യുവാവിനെ കേസില്‍ കുടുക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. മൊഴികളില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് പോലീസ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യുവതിയെ ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ കള്ളം വെളിച്ചതായി.

ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക്

പരിചയക്കാരനായ യുവിവിന്റെ പേരില്‍ വ്യജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതില്‍ നിന്ന് സ്വന്തം നഗ്നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫെയ്‌സ്ബുക്കി അക്കൗണ്ടിലേക്ക് അയച്ച യുവതി ഇതായിരുന്നു പോലീസില്‍ തെളിവായി കാണിച്ചിരുന്നത്. ഇത് കാണിച്ച് കൊണ്ട് യുവതി ബന്ധുവിട്ടീല്‍ നിന്ന് പണം തട്ടിയെടുക്കാനും ശ്രമം നടത്തിയാതായി പോലീസ് കണ്ടെത്തി.

70000 രൂപ

70000 രൂപ

ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടും എന്നൊരു ഭീഷണി സന്ദേഷവും വ്യാജ ഐഡിയില്‍ നിന്നും സ്വന്തം ഐഡിയിലേക്ക് യുവതി അയച്ചിരുന്നു. ഈ സന്ദേശം കാണിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനെന്ന വ്യാജേന യുവതി ബന്ധുവില്‍ നിന്ന് 70000 രൂപ വാങ്ങിയെടുക്കുകയായിരുന്നു.

പണം യുവാവിന്

പണം യുവാവിന്

ബന്ധിവിന്റെ എടിഎം കാര്‍ഡുപയോഗിച്ച് എടുത്ത പണം ഈ യുവാവിന് നല്‍കിയെന്നായിരുന്നു പറഞ്ഞത്. ഇക്കാര്യം പുറത്തറിയുമെന്നായപ്പോഴാണ് യുവതി യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കുറ്റസമ്മതം

കുറ്റസമ്മതം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം തട്ടാന്‍ താന്‍ മെനഞ്ഞെടുത്ത കഥയാണ് ഇതെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു.

English summary
police arrest a woman who trapped a man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X