കുപ്രസിദ്ധ ഗുണ്ട ഹേമന്ദ് അറസ്റ്റിൽ; പിടികൂടിയത് കാട്ടാക്കട എസ്ഐയും സംഘവും
തിരുവനന്തപുരം; കുന്നുംപുറത്ത് എം.ആർ നിവാസിൽ കിച്ചുവെന്ന ഹേമന്ദാണ് (25) പിടിയിലായത്. കാട്ടാക്കടയിലെ ഒരു ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിൽ നിന്ന് ഏതാനും മാസം മുമ്പ് നാല് ലൈറ്റുകൾ കത്തികാട്ടി കവർന്ന കേസിലാണ് പിടിയിലായത്.
കാട്ടാക്കടയിൽതന്നെ വധശ്രമം, പൊതുമുതൽ നശീകരണം എന്നീ രണ്ടുകേസുകളിൽ കൂടി പ്രതിയാണ് ഇയാൾ. മാറനല്ലൂർ പൊലീസ് കാപ്പ നിയപ്രകാരം അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിലിറങ്ങിയ ഹേമന്ദ് വീട്ടിൽനിന്ന് മാറി മറ്റ് സ്ഥലങ്ങളിൽ താമസിച്ചാണ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. നഗരത്തിൽ കരിമഠം കോളനിയിലായിരുന്നു ഇയാൾ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് കാട്ടാക്കടയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ വളഞ്ഞ് പിടികൂടിയത്.

പൊലീസിനുനേരെ കത്തിവീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐയുടെ നേതൃത്വത്തിൽ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ കത്തികാട്ടി പണവും സാധനങ്ങളും കവർച്ചചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications