Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയുടെവിവാഹവാര്‍ത്ത പ്രചരിപ്പിച്ചയാള്‍പിടിയില്‍

കൊച്ചി: നടി കാവ്യാ മാധവന്റെ വിവാഹത്തെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് എറണാകുളം സ്വദേശി അറസ്റ്റില്‍. കാവ്യാ മാധവന്‍ ക്യാമറാമാന്‍ സഞ്ജീവ് മേനോനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനാണ് എറണാകുളം പൊലീസ് എടപ്പള്ളി സ്വദേശി സ്റ്റീഫനെ അറസ്റ്റ് ചെയ്തത്.

വിവാഹ ബന്ധം വേര്‍പിരിഞ്ഞ കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നെന്നും സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ള ക്യാമറമാന്‍ സഞ്ജീവ് മേനോനാണ് വരന്‍ എന്നുമായിരുന്നു വാര്‍ത്ത. മാസങ്ങള്‍ക്ക് മുമ്പ് സ്റ്റീഫന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫോറം ബിസാറ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.

Kavya Madhavan

എന്നാല്‍ സഞ്ജീവ് എന്നയാളെ അറിയില്ലെന്നും വിവാഹവാര്‍ത്തകള്‍ തെറ്റാണെന്നും നേരത്തെ കാവ്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 30ന് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെ കാവ്യ ഐജി പത്മകുമാറിന് പരാതി നല്‍കി.

പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്റ്റീഫനെ അറസ്റ്റ് ചെയ്തത്. സഞ്ജീവ് മേനോന്‍ എന്ന പേരില്‍ ഒരാളിന്റെ ഫോട്ടോയും വാര്‍ത്തയ്‌ക്കൊപ്പം കൊടുത്തിരുന്നു.

വാര്‍ത്ത ഫോട്ടോ സഹിതം പ്രചരിപ്പിച്ച മറ്റ് വെബ്‌സൈറ്റുകളും പൊലീസ് നിരീക്ഷണത്തിലാണ്. വിഷയത്തില്‍ ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറയിച്ചു. സ്റ്റീഫനെ കോടതി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+