കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാടിനെ അറുത്ത് പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു

കന്നുക്കാലി കശാപ്പ് നിരോധനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു.

  • By Akhila
Google Oneindia Malayalam News

കണ്ണൂര്‍:കന്നുക്കാലി കശാപ്പ് നിരോധനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂരില്‍ പൊതുസ്ഥലത്ത് വെച്ച് മാടിനെ അറുത്ത സംഭവത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.

യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

beefban

കണ്ണൂര്‍ തായതെരു ടൗണില്‍ വാഹനത്തില്‍ വെച്ച് മാടിനെ അറുത്ത് നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതിഷേധക്കാര്‍. ഒന്നര വയസ് പ്രായമുള്ള മാടിനെയാണ് പ്രതിഷേധക്കാര്‍ അറുത്തത്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് പരസ്യമായി മാടിനെ അറുത്തതെന്ന് നേതാക്കള്‍ പറഞ്ഞു.

കശാപ്പിനായി കന്നുക്കാലി വില്‍പ്പന നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചിരുന്നു.

English summary
Police arrest youth congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X