ആദ്യം ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പിന്നീട് ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ കാട്ടി ഭീഷണിയും...
ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവാവ് ആലുവ സ്വദേശിയായ വീട്ടമ്മയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു.
കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ഭര്‍ത്താവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോഴഞ്ചേരി കണ്ണങ്കര തോടിയാനിക്കല്‍ സുധീപ്(39)നെയാണ് കോട്ടയം ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവാവ് ആലുവ സ്വദേശിയായ വീട്ടമ്മയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം സഹകരണ ബാങ്കില്‍ കലക്ഷന്‍ ഏജന്റായി
ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ വിളിക്കുകയായികരുന്നു. കോട്ടയത്ത് മൂന്ന് ദിവസത്തെ ട്രെയിനിങ്ങുണ്ടെന്ന് പറഞ്ഞ സുധീപ് എറണാകുളം റെയില്‍വെ സ്റ്റേഷനിലെത്തണമെന്നും കൂടെ 14 പേരുമുണ്ടാകുമെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു.

ലോഡ്ജില്‍ മുറിയെടുത്തു
സ്റ്റേഷനിലെത്താന്‍ വൈകിപ്പോയതിനാല്‍ മറ്റുള്ളവര്‍ പോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് വീട്ടമ്മയുമായി കോട്ടയത്തെത്തി. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

വീണ്ടും പീഡിപ്പിച്ചു
വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തു.

ഫോണ്‍ എടുത്തില്ല
വീട്ടമ്മ മടങ്ങി പോയതിനു ശേഷം പലതവണ ഇയാള്‍ വിളിച്ചുരുന്നു പക്ഷം ഫോണ്‍ എടുത്തില്ല. ശല്യം സഹിക്കാതെവന്നതിനെ തുടര്‍ന്ന് മകള്‍ ഇയാളെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തു.

പോലീസ്
മകളുടെ ഫോണ്‍ നമ്പര്‍ കിട്ടിയ സുധീപ് തന്ത്രപൂര്‍വ്വം ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും കൈക്കലാക്കി.

ഡിവൈഎസ്പി ഓഫീസ്
ഭാര്യയുടെ അശ്ലീലചിത്രങ്ങളുമായി പ്രതിയെ പിടിച്ചിട്ടുണ്ടെന്നും കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ പെട്ടെന്ന് വരണമെന്നും പറഞ്ഞ് ഭര്‍ത്താവിനെ സുധീപ് വിളിച്ചു.

ഭീഷണി
ഡിവൈഎസ്പിയുടെ ഓഫീസിലെത്തിയ ഭര്‍ത്താവിനെ ഈ സമയം ഓഫീസിന് സമീപം കാത്തുനിന്ന പ്രതി വിളിച്ചുകൊണ്ട്‌പോകുകയും ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്തു.

പ്രതിയെ പിടികൂടി
ഏറെ നേരമായിട്ടും അച്ഛനെ കാണാതെവന്നതിനെ തുടര്‍ന്ന് മകള്‍ ഡിവൈഎസ്പി ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പോലീസ് അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് പിടികൂടി.












Click it and Unblock the Notifications