Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരിയെ തുണിയഴിപ്പിച്ച് പരിശോധിച്ച് തുടയില്‍ സൂചി കുത്തിക്കയറ്റിയ ലാബ് ഉടമ പോലീസ് കസ്റ്റഡിയില്‍

കോതമംഗലം ഗവ.ആശുപത്രിപടിയിലെ ലാബ് ഉടമ തങ്കളം സ്വദേശി നാസര്‍ പാര്‍ടൈം ജോലി ചെയ്തിരുന്ന തന്നെ ഇരുട്ടുമുറിയില്‍ ഏഴുമണിക്കൂറോളം പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞു.

കൊച്ചി: മോഷണകുറ്റം ആരോപിച്ച് ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ച കോതമംഗലം നീതി ലാബ് ഉടമ തങ്കളം സ്വദേശി നാസര്‍ പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ കുടുംത്തെ സ്വാധീനിച്ച് കേസ്സ് തണുപ്പിക്കാന്‍ പ്രതിയുമായി അടുപ്പമുള്ളവര്‍ ഊര്‍ജ്ജിത നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണം ശക്തിപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ചുള്ള ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് അറസ്റ്റ് വിവരം പുറത്തു വന്നിട്ടുള്ളത്.

ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതമംഗലം ഗവ.ആശുപത്രിപടിയിലെ ലാബ് ഉടമ തങ്കളം സ്വദേശി നാസര്‍ പാര്‍ടൈം ജോലി ചെയ്തിരുന്ന തന്നെ പണാപഹരണം നടത്തിയെന്നാരോപിച്ച് ഇരുട്ടുമുറിയില്‍ ഏഴുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയും തുണിയഴിപ്പിച്ച് പരിശോധിക്കുകയും മര്‍ദ്ധിക്കുകയും തുടയില്‍ സിറിഞ്ചിന്റെ സൂചി കുത്തിയിറക്കിയെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തിയിരുന്നത്.

 ഓപ്പറേഷന്‍

ഓപ്പറേഷന്‍

സംഭവത്തില്‍ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന് വിധേയമാക്കിയ പെണ്‍കുട്ടിയില്‍ നിന്നും 17ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നെങ്കിലും ബാഹ്യഇടപെടലുകളെത്തുടര്‍ന്ന് തുടര്‍നടപടികള്‍ മരവിപ്പിക്കുകയായിരുന്നു.

 ഒന്നും അറിയില്ല

ഒന്നും അറിയില്ല

സമീപ പട്ടണങ്ങളിലായി ആറ് ലാബുകള്‍ സ്വന്തമായുള്ള ലാബുടമയുടെ ശരിയായ വിലാസം പോലും അറിയില്ലെന്നാണ് പോലീസ് ആദ്യഘട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 പരിശോധിച്ചു

പരിശോധിച്ചു

കഴിഞ്ഞ 16ന് രാവിലെ പതിവ്‌പോലെ ജോലിക്കെത്തിയ തന്നെ ലാബില്‍ സൂക്ഷിച്ചിരുന്ന 26000രൂപ അപഹരിച്ചെന്നാരോപിച്ച് ലാബ് ഉടമ രാവിലെ 8 മണി മുതല്‍ ഉച്ചക്കഴിഞ്ഞ് 3.30 വരെ ലാബിലെ മുറിയില്‍ തടഞ്ഞുവച്ചുവെന്നും പലവട്ടം കരണത്തടിച്ചെന്നും തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നും യുവതി പറയുന്നു.

 മര്‍ദ്ദിച്ചു

മര്‍ദ്ദിച്ചു

വായ്‌പൊത്തിപ്പിടിച്ച് ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി തുടയില്‍ സിറിഞ്ചിന്റെ നീഡില്‍ കുത്തിയിറക്കി. കത്തികൊണ്ട് കുത്തികൊലപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും യുവതി പോലീസില്‍ മൊഴി നല്‍കിയിരുന്നത്.

ഓപ്പറേഷന്‍ വേണ്ടി വന്നു

ഓപ്പറേഷന്‍ വേണ്ടി വന്നു

കുത്തിയ ശേഷം സിറിഞ്ച് കറക്കി തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നതിനുള്ള നാസറിന്റെ നീക്കത്തിനിടെ നീഡില്‍ മാംസത്തിനുള്ളില്‍ വച്ച് ഒടിഞ്ഞിരുന്നുവെന്നും .കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇത് നീക്കം ചെയ്തതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+