പോലീസ് സ്റ്റേഷൻ ടൂറിസ്റ്റ് കേന്ദ്രമാക്കി യുവാവ്; പോലീസിന് തലവേദന, അവസാനം സംഭവിച്ചത്...
തൃശൂർ: പോലീസ് സ്റ്റേഷൻ ടൂറിസ്റ്റ് കേന്ദ്രമാക്കി യുവാവ്. കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ബൈക്ക് നിര്‍ത്തിച്ചതിന്റെ പേരില്‍ ട്രാഫിക് പോലീസിനെ അസഭ്യം പറഞ്ഞതിന് പിടിയിലായ യുവാവിന്റെ ഹീറോകളി അതിവിട്ടപ്പോൾ പോലീസിന് തലവേദനായി. ട്രാഫിക്ക് പോലീസിനെ അസഭ്യം പറഞ്ഞതിന് പിടിയിലായ യുവാവ് കൂട്ടുകാരെ വിളിച്ച് പോലീസ് സ്റ്റേഷനിൽ ഇരുന്ന് ആഘോഷിക്കുകയായിരുന്നു.
കോട്ടപ്പടി സ്വദേശി അഫ്‌നാസ് പോലീസുകാര്‍ക്ക് തലവേദനയായത്. കൂളിംഗ് ഗ്ലാസ് വെച്ച് കസേരയില്‍ കാലും കേറ്റിവെച്ച് ലോക്കപ്പിന് മുന്നില്‍ ഇരുന്ന് വെള്ളം കുടിക്കുന്ന അഫ്‌നാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാണാന്‍ എത്തിയ സുഹൃത്തുക്കള്‍ കൊണ്ടുവന്നു കൊടുത്ത പഴംപൊരിയും കഴിച്ച് സെല്‍ഫിയും എടുത്ത് പോലീസ് പിടിച്ചത് ആഘോഷിക്കാനും അഫ്‌നാസ് മറന്നില്ല.

ട്രാഫിക് പോലീസിനെ അസഭ്യം പറഞ്ഞു
ഗുരുവായൂരില്‍ വിദ്യാര്‍ഥികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്നതിനായാണ് ട്രാഫിക് പോലീസ് അഫ്‌നാസിന്റെ ബൈക്ക് തടഞ്ഞത്. ഇതില്‍ പ്രകോപിതനായി പോലീസിനെ അസഭ്യം പറഞ്ഞതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മതസ്പർദ്ധ വളർത്തുന്ന പരാമർശം
പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളുടെ പരാക്രമം കൂടുകയായിരുന്നു. സ്റ്റേഷനിലെ മരക്കസേര തല്ലിപ്പൊട്ടിക്കുകയും മതസ്പര്‍ദ്ധ പരത്തു വിധം മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

പൊതുമുതൽ നശിപ്പിച്ചതിന് കേസ്
എന്നാൽ അഫ്‌നാസ് ചെയ്തുകൂട്ടിയതിനെല്ലാം കേസെടുത്ത് നല്ല മറുപണി കൊടുക്കാനും പോലീസ് മറന്നില്ല. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ആദ്യം കേസെടുത്തത്.

മതസ്പർദ്ധ വളർത്തിയതിന് പ്രത്യേകം കേസ്
ഇതുകൊണ്ടൊന്നും പോലീസിന്റെ പ്രതികാരം തീർന്നില്ല. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ സന്ദേശം പ്രചരിപ്പിച്ചതിന് പ്രേത്യേകം കേസും അഫ്നാസിനെതിരെ പോലീസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications