കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിന് കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ശ്രമിച്ച കനയ്യകുമാര്‍ ചെളിയില്‍ കുടുങ്ങി,രക്ഷിച്ചത് ഫയര്‍ഫോഴ്‌സ്

രക്ഷപ്പെടാനായി സമീപത്തെ പുഞ്ചപാടത്തേക്ക് ചാടിയപ്പോഴാണ് കനയ്യകുമാര്‍ ചെളിയില്‍ കുടുങ്ങിപ്പോയത്.

Google Oneindia Malayalam News

മാവേലിക്കര: ട്രെയിനിന് കല്ലെറിയുകയും പോലീസുകാരനെ അക്രമിക്കുകയും ചെയ്ത അന്യസംസ്ഥാന തൊഴിലാളിയെ സാഹസികമായി പിടികൂടി. ട്രെയിനിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാടത്തെ ചെളിയില്‍ കുടുങ്ങിയ ബീഹാര്‍ സ്വദേശി കനയ്യകുമാര്‍ ശര്‍മ്മയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പിടികൂടിയത്.

കേരളത്തില്‍ 'താമരക്കാലം'!ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണമുയര്‍ത്തി ബിജെപികേരളത്തില്‍ 'താമരക്കാലം'!ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണമുയര്‍ത്തി ബിജെപി

ഭഗവതിയെ കാര്‍ക്കിച്ച് തുപ്പിയ എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാത്തത്!! കാരണം ശശികല പറയും!!ഭഗവതിയെ കാര്‍ക്കിച്ച് തുപ്പിയ എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാത്തത്!! കാരണം ശശികല പറയും!!

രാവിലെ ട്രെയിനില്‍ സാഹസികമായ രീതിയില്‍ യാത്ര ചെയ്ത കനയ്യകുമാര്‍ ചെറിയനാട് സ്റ്റേഷനില്‍ ഇറങ്ങിയിരുന്നു. പിന്നീട് ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും നീങ്ങിതുടങ്ങിയപ്പോഴാണ് ഇയാള്‍ കല്ലെറിഞ്ഞത്. തുടര്‍ന്ന് പോലീസും നാട്ടുകാരും ഇയാളെ പിന്തുടര്‍ന്നെങ്കിലും കനയ്യകുമാര്‍ സമീപത്തെ വീടുകള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു.

train

വീടുകള്‍ക്കിടയില്‍ കമ്പിവടിയുമായി ഒളിച്ചിരുന്ന കനയ്യകുമാര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ തന്നെ പിടികൂടാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസറെ കനയ്യകുമാര്‍ ആക്രമിക്കുകയും ചെയ്തു. ഇവിടെ നിന്നും രക്ഷപ്പെടാനായി സമീപത്തെ പുഞ്ചപാടത്തേക്ക് ചാടിയപ്പോഴാണ് കനയ്യകുമാര്‍ ചെളിയില്‍ കുടുങ്ങിപ്പോയത്. ചെളിയില്‍ പുതര്‍ന്നുപോയ കനയ്യകുമാറിനെ ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. പാടത്തെ ചെളിയില്‍ നിന്നും സാഹസികമായി രക്ഷപ്പെടുത്തിയ ഇയാളെ ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

English summary
police arrested bihar native from the mud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X