ബിയറടിച്ച് ബീച്ചില്‍ ഡാന്‍സ്, കൂട്ടിന് ബോയ് ഫ്രണ്ട്‌സും; ആള് കൂടിയതോടെ വിദ്യാര്‍ത്ഥിനികളെ പൊക്കി
കൊല്ലം: ആണും പെണ്ണും ഒരുമിച്ചിരിക്കുന്നിടത്തേക്ക് ഒളിഞ്ഞ് നോക്കുന്നതാണ് മലയാളിയുടെ സദാചാര ബോധം. അതിനി ആള്‍കൂട്ടിനിടയിലാണെങ്കിലും ആളില്ലാത്താണെങ്കിലും സ്വന്തം ഭാര്യയൊത്താണെങ്കിലും ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ മലയാലിയുടെ സദാചാര ബോധം തിളയ്ക്കും. കഴിഞ്ഞ ദിവസം കൊല്ലം ബീച്ചില്‍ പഠിപ്പ് മുടക്ക് ആഘോഷിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളെ കുറേ സദാചാരക്കാര്‍ പിടികൂടി. വെറും സദാചാരാക്കാരല്ല, കുരുപൊട്ടിയത് ശരിക്കും പോലീസിനാണ്.
കെഎസ്‌യുവിന്റെ പഠിപ്പ് മുടക്കി സമരം പ്രഖ്യാപിച്ചതോടെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയ പെണ്‍കുട്ടികളെയാണ് സദാചാര പോലീസ് ചമഞ്ഞ റിയല്‍ പോലീസ് പൊക്കിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബീച്ചില്‍ ബഹളം വച്ച് ഡാന്‍സ് ചെയ്യതാണ് പ്രകോപനം. നാട്ടുകാരാണ് പോലീസിനെ വിളിച്ച് വരുത്തിയത്. ഇവരെത്തിയ കാറില്‍ ബിയര്‍ കുപ്പികൂടി കണ്ടെത്തിയതോടെ പോലീസ് സദാചാര കമ്മറ്റിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നുവത്രേ.

വെള്ളമടിച്ച് ഡാന്‍സ്
പടിപ്പ് മുടക്ക് ആഘോശിക്കാനായി കൊല്ലം ബിച്ചിലെത്തിയ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചവിട്ടയത് വെള്ളമടിച്ച് ബോധമില്ലാതെയാണെന്നാണ് ആരോപണം

കൂട്ടിന് കാമുകന്‍മാരും
പത്തനംതിട്ടയിലും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം കൊല്ലം ബീച്ചില്‍ എത്തിയത്.

വെള്ളമടിച്ച് ഫിറ്റായി
കാലുറക്കാതെയാണ് പെണ്‍പിള്ളേരും ആണ്‍സുഹൃത്തുക്കളും ബീച്ചില്‍ നൃത്തം വച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ വന്ന കാറിനുള്ളില്‍ ബിയര്‍കുപ്പികളുണ്ടായിരുന്നതായും പറയപ്പെടുന്നു.

സദാചാരക്കാര്‍ക്കും കാഴ്ച
പെണ്‍കുട്ടികളുടെ ഡാന്‍സ് കാണാന്‍ നാട്ടുകാര്‍ വട്ടം കൂടിയതോടെയ ചിലര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസെത്തിയിട്ടും പെണ്‍കുട്ടികള്‍ ഡാന്‍സ് അവസാനിപ്പിച്ചില്ല

അസഭ്യം പറഞ്ഞു
അടിച്ച് ഫിറ്റായ പെണ്‍കുട്ടികള്‍ പോലീസിനെയും ചീത്ത പറഞ്ഞെന്നാണ് ആരോപണം. വനിതാ പോലീസ് ഉള്‍പ്പടെയുള്ള സംഘം എത്തി കുട്ടികളെ ബലമായി പിടിച്ച് കൊണ്ട് പോയി.

പോലീസ് സ്‌റ്റേഷനിലേക്ക്
ഒടുവില്‍ പോലീസ് പണിപ്പെട്ട് പെണ്‍കുട്ടികളെ പിടിച്ചു കയറ്റി.ഇവര്‍ക്കൊപ്പം ആണ്‍കുട്ടികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

വിട്ടയച്ചു
പോലീസ് വീട്ടുകാരെ അറിയച്ചതിനെതുടര്‍ന്ന് അവരെത്തി പെണ്‍കു്ടടികളെ വിളിച്ചുകൊണ്ട് പോയി. ഇവര്‍ വന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications