കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂര്‍ ലഹരി; മയക്കുമരുന്ന് ഗുളിക കേരളത്തിലേക്കൊഴുകുന്നു; ഒന്നിന് വില 100 മുതല്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഒരിക്കല്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ സമയം ലഹരി ലഭിക്കുന്ന മയക്കുമരുന്ന് ഗുളികകള്‍ കേരളത്തിലേക്കൊഴുക്കുന്നു,
വിദേശ രാജ്യങ്ങളില്‍ ഒരു ഗുളികക്ക് 300-400 രൂപയും ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പല രൂപത്തിലായി 100മുതല്‍ 200 രൂപ വരെയാണ് വില. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലെ നിശാപാര്‍ട്ടികളിലും ഡി.ജെ പാര്‍ട്ടികളിലും ഈ മയക്കുമരുന്ന് ഗുളികകള്‍ വന്‍തുക ഈടാക്കി വില്‍പ്പന നടത്തി വരുന്നതായും പോലീസ് പറഞ്ഞു. ഇത്തരത്തിലുള്ള 43000 മയക്കുമരുന്നു ഗുളികകളുമായി രണ്ടു പേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തു.

നരേന്ദ്ര മോദിയുടെ നിലപാടില്‍ വിയോജിപ്പ്; ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടേക്കും, ജനവിധി തേടുംനരേന്ദ്ര മോദിയുടെ നിലപാടില്‍ വിയോജിപ്പ്; ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടേക്കും, ജനവിധി തേടും

മയക്കുമരുന്നു വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പൊന്മള സ്വദേശി പട്ടര്‍ക്കടവന്‍ അബ്ദുള്‍ ജലീല്‍ (44), വണ്ടൂര്‍ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടില്‍ മുബാറക്ക് (36) എന്നിവരെയാണ് ബുധനാഴ്ച രാവിലെ 10.45 ഓടെ പെരിന്തല്‍മണ്ണ ബൈപ്പാസിലുള്ള ഓഡിറ്റോറിയത്തിനു മുന്നില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ടി.എസ് ബിനു, എസ്‌ഐമാരായ വി.കെ കമറുദീന്‍, അബുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഇരുവകെയും പിടികൂടിയത്.

gulika

കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലും കേരളത്തിലും വച്ച് നെക്‌സസ് റിസര്‍ച്ച് ലിമിറ്റഡ് 3. അക്ത്രസ് പാര്‍ക്ക്, ലന്‍കാഷയര്‍, പി ആര്‍സവന്‍ ഇംഗ്ലണ്ട് എന്ന മാനുഫാക്ച്ചറില്‍ ട്രേഡ് മാര്‍ക്കില്‍ നിര്‍മിക്കുന്ന ഓരോ ടാബ്ലറ്റും 225 മില്ലിഗ്രാം ഡോസിലാണെന്ന് പോലീസ് പറഞ്ഞു. 100 മില്ലി ഗ്രാമില്‍ കൂടുതല്‍ ഡോസില്‍ നിര്‍മിക്കാന്‍ അനുമതിയില്ലാത്ത ഇത്തരം ഗുളികകള്‍ മയക്കുമരുന്നു വിപണന ലക്ഷ്യമാക്കി മാത്രം സംഘം നിര്‍മിച്ചെടുത്ത ശേഷം തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ ആളുകളെ തെരഞ്ഞെടുത്തു അവര്‍ക്ക് വിദേശത്തു പോകാനുള്ള വിസയും ടിക്കറ്റും നല്കിയ ശേഷം എയര്‍പോര്‍ട്ടിലെ സ്‌കാനിങ്ങില്‍ തിരിച്ചറിയാത്ത വിധം ബാഗിന്റെ ഉള്‍വശങ്ങളില്‍ പാക്ക് ചെയ്താണ് ഇന്ത്യയില്‍ നിന്നു വിദേശ മാര്‍ക്കറ്റില്‍ ഇവ എത്തിക്കുന്നത്.

ഇത്തരത്തില്‍ മുമ്പും മയക്കുമരുന്നു ഗുളികകള്‍ വിദേശത്തേക്ക് അയച്ച ഈ സംഘത്തിലെ കരിയര്‍മാരെ ഗള്‍ഫില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. അവര്‍ അവിടെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള ഗുളികകള്‍ തലച്ചോറിനെ ബാധിക്കുമെന്നതിനാല്‍ ഗള്‍ഫ് നാടുകളില്‍ ഇവ നിരോധിച്ചിട്ടുണ്ട്. വളരെ ഡോസ് കുറച്ച് വേദന സംഹാരിയായി ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള അനുമതിയുടെ മറവിലാണ് ഇത്തരം സംഘങ്ങള്‍ വലിയ ഡോസില്‍ മയക്കു മരുന്ന് വിപണി ലക്ഷ്യമാക്കി 225 എംജി ഡോസില്‍ നിര്‍മിക്കുന്നത്. ഗുളികകളുടെ ഉപയോഗത്തിനായി കേരളത്തില്‍ പല പേരിലുള്ള പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായും പോലീസ് കണ്ടെത്തി.

മലപ്പുറം ജില്ലയില്‍ വണ്ടൂര്‍, നിലമ്പൂര്‍, പൂങ്ങോട്ട്, കാളികാവ് എന്നിവിടങ്ങളിലെ കരിയര്‍മാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പിടികിട്ടാനുള്ള മുഖ്യപ്രതിയുടെ വീടിനടുത്തുള്ള രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ച മയക്കു മരുന്ന് ഗുളികകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. ഈ കേസിലെ മുഖ്യപ്രതികളെക്കുറിച്ച് നിരീക്ഷിച്ച് വരികയാണന്നും അവരുള്‍പ്പെട്ട മയക്കുമരുന്ന് വിപണന കേസകളെക്കുറിച്ചും അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു. സി.പി മുരളി, പി.എന്‍ മോഹന കൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, ദിനേശ് കിഴക്കേകര, പ്രദീപ്കുമാര്‍, അനീഷ്പൂളക്കല്‍, അജീഷ്, ജയമണി, ആമിന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണം നടത്തുന്നത്.

കൈവിരലുകള്‍ പിടിച്ച് ഒടിച്ചു.. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയോട് അറ്റന്‍ററുടെ ക്രൂരതകൈവിരലുകള്‍ പിടിച്ച് ഒടിച്ചു.. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയോട് അറ്റന്‍ററുടെ ക്രൂരത

English summary
police arrested drug mafia team in malampuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X