Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പിന്റെ പേര് സ്നേഹക്കൂട്ടായ്മ, അഡ്മിനായ 51കാരൻ പീഡനവീരൻ! യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ...

തിരുവല്ല സ്വദേശിനിയായ മുപ്പതുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷാജി, വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷം കശ്മീരിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.

തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. വിമുക്ത ഭടനായ ആലപ്പുഴ അവലുക്കുന്ന് പുതുപ്പള്ളിയിൽ ഷാജി തോമസിനെ(51)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2014ൽ നടന്ന സംഭവത്തിലാണ് മൂന്നു വർഷത്തിന് ശേഷം പ്രതിയെ പിടികൂടുന്നത്.

തിരുവല്ല സ്വദേശിനിയായ മുപ്പതുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷാജി, വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷം കശ്മീരിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് കശ്മീരിൽ പോയി അന്വേഷിച്ചിട്ടും ഷാജിയെ പിടികൂടാനായിരുന്നില്ല. ഒടുവിൽ മൂന്നു വർഷത്തിന് ശേഷം കോട്ടയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

കശ്മീരിൽ ഹവിൽദാർ...

കശ്മീരിൽ ഹവിൽദാർ...

ആലപ്പുഴ സ്വദേശിയായ ഷാജി തോമസ് ജമ്മു കശ്മീരിൽ ബിഎസ്എഫ് 145ാം ബറ്റാലിയനിൽ ഹവിൽദാറായാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

സ്നേഹക്കൂട്ടായ്മ ഫേസ്ബുക്ക് ഗ്രൂപ്പ്...

സ്നേഹക്കൂട്ടായ്മ ഫേസ്ബുക്ക് ഗ്രൂപ്പ്...

ഫേസ്ബുക്കിൽ സ്നേഹക്കൂട്ടായ്മ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയാണ് ഇയാൾ സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിരുന്നത്. നിരവധി സ്ത്രീകളടക്കം മെമ്പർമാരായിട്ടുള്ള സ്നേഹക്കൂട്ടായ്മ എന്ന ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ഷാജി തോമസ്.

തിരുവല്ല സ്വദേശിനിയുമായി...

തിരുവല്ല സ്വദേശിനിയുമായി...

സ്നേഹക്കൂട്ടായ്മ ഗ്രൂപ്പിലെ അംഗമായ തിരുവല്ല സ്വദേശിനിയായ മുപ്പതുകാരിയുമായി ഷാജി തോമസ് പരിചയം സ്ഥാപിച്ചിരുന്നു. തുടർന്ന് സ്ത്രീയെ വിവാഹം കഴിക്കാമെന്ന് ഉറപ്പും നൽകി.

കശ്മീരിലേക്ക് വിളിച്ചുവരുത്തി...

കശ്മീരിലേക്ക് വിളിച്ചുവരുത്തി...

വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയാണ് തിരുവല്ല സ്വദേശിനിയെ കശ്മീരിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഒരു ലോഡ്ജിൽ ഇരുവരും അഞ്ചു ദിവസം താമസിച്ചു. ഇതിന് ശേഷം ഷാജി തോമസ് യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

പോലീസിൽ പരാതി...

പോലീസിൽ പരാതി...

കശ്മീരിൽ നിന്ന് തിരികെയെത്തിയ യുവതി ഇരുപത് ദിവസത്തിന് ശേഷമാണ് തിരുവല്ല പോലീസിൽ പീഡിപ്പിച്ചെന്ന പരാതി നൽകുന്നത്. തുടർന്ന് പോലീസ് കശ്മീരിലെത്തി അന്വേഷിച്ചെങ്കിലും ഷാജി തോമസിനെ കണ്ടെത്താനായില്ല.

വിആർഎസ് എടുത്ത് നാട്ടിലേക്ക്...

വിആർഎസ് എടുത്ത് നാട്ടിലേക്ക്...

തനിക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്ന് അറിഞ്ഞ ഷാജി തോമസ് ഇതിനിടെ ബിഎസ്എഫിൽ നിന്നും സ്വയം വിരമിച്ച് നാട്ടിലേക്ക് കടന്നിരുന്നു. ഈ വിവരമറിഞ്ഞ പോലീസ് ഇയാൾ പെൻഷൻ വാങ്ങിക്കുന്ന ബാങ്ക് ശാഖയും പണമെടുക്കുന്ന എടിഎം കൗണ്ടറും കണ്ടെത്തി.

കോട്ടയത്ത് സെക്യൂരിറ്റിയായി ജോലി ചെയ്യുന്നതിനിടെ,...

കോട്ടയത്ത് സെക്യൂരിറ്റിയായി ജോലി ചെയ്യുന്നതിനിടെ,...

വിആർഎസ് എടുത്ത ശേഷം കോട്ടയത്ത് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നതിനിടെയാണ് ഷാജി തോമസിനെ പോലീസ് പിടികൂടുന്നത്. പെൻഷൻ വാങ്ങിക്കുന്ന ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.

മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസും...

മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസും...

മലപ്പുറം എടവണ്ണ സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയെയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച കേസിലും ഷാജി തോമസിനെ നേരത്തെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 2016ലായിരുന്നു ഈ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+