Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാന്‍ സുന്ദരി,എല്ലാവര്‍ക്കും സുപരിചിത!മോഷണം നടത്തിയ മെഡിക്കല്‍ കോളേജിലെ വ്യാജ ഡോക്ടറെ പിടികൂടി...

മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം വിദ്യാര്‍ത്ഥിനിയാണെന്നാണ് ആര്യ മറ്റുള്ളവരോട് പറഞ്ഞിരുന്നത്.

തിരുവനന്തപുരം: നാല് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിലസിയിരുന്ന വ്യാജ ഡോക്ടറെ പിടികൂടി. മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പിജി വിദ്യാര്‍ത്ഥിനിയെന്ന വ്യാജേന കറങ്ങിനടന്ന് മോഷണം നടത്തിയിരുന്ന കല്ലറ സ്വദേശിനി ആര്യ(26)യെയാണ് പോലീസ് പിടികൂടിയത്.

കാഷ്വാലിറ്റിയില്‍ ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ കയറി മോഷണം നടത്തുന്നതാണ് യുവതിയുടെ പതിവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ വാര്‍ഡുകളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം വിദ്യാര്‍ത്ഥിനിയാണെന്നാണ് ആര്യ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. നാല് വര്‍ഷമായി കാഷ്വാലിറ്റിയില്‍ കറങ്ങിനടന്നിരുന്ന യുവതിയെക്കുറിച്ച് നഴ്‌സ്മാരില്‍ ചിലര്‍ക്കുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. പിന്നീട് പോലീസെത്തി കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് യുവതി സത്യം വെളിപ്പെടുത്തിയത്.

എല്ലാവര്‍ക്കും സുപരിചിത...

എല്ലാവര്‍ക്കും സുപരിചിത...

മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും വാര്‍ഡിലും എല്ലാവര്‍ക്കും സുപരിചിതയാണ് കല്ലറ സ്വദേശിനിയായ ആര്യ. മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം പിജി വിദ്യാര്‍ത്ഥിനിയാണെന്നാണ് ആര്യ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ കയറിയാണ് ആര്യ മോഷണം നടത്തിയിരുന്നത്.

ഡോക്ടറുടെ പണം നഷ്ടമായി...

ഡോക്ടറുടെ പണം നഷ്ടമായി...

കാഷ്വാലിറ്റിയില്‍ ഇടയ്ക്കിടെ മോഷണം പതിവായതോടെയാണ് നഴ്‌സുമാര്‍ ഇവരെ ശ്രദ്ധിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് കാഷ്വാലിറ്റിയിലെ ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ നിന്ന് ലേഡി ഡോക്ടറുടെ 2500 രൂപയും പേഴ്‌സും നഷ്ടമായിരുന്നു. അന്ന് ലേഡി ഡോക്ടറുടെ കൂടെ തിരച്ചിലിനിറങ്ങിയ ആര്യ പേഴ്‌സ് കണ്ടെടുത്ത് കൊടുക്കുകയും ചെയ്തിരുന്നു.

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ കുടുങ്ങി...

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ കുടുങ്ങി...

ഫെബ്രുവരി 22 ബുധനാഴ്ച കാഷ്വാലിറ്റിയിലെ ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ കിടക്കുകയായിരുന്ന ആര്യയെ ഒരു നഴ്‌സ് ചോദ്യം ചെയ്തു. എന്തിനാണ് പിജി വിദ്യാര്‍ത്ഥിനി ഇവിടെ കയറിക്കിടക്കുന്നതെന്നായിരുന്നു നഴ്‌സ് ചോദിച്ചത്. എന്നാല്‍ ചോദ്യം ചെയ്ത നഴ്‌സിനോട് ആര്യ തട്ടിക്കയറി സംസാരിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി ആര്യയോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.

പോലീസ് കേസെടുത്തു...

പോലീസ് കേസെടുത്തു...

പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്നും ആശുപത്രിയിലെ രോഗികളുടെ രോഗവിവരങ്ങള്‍ രേഖപ്പെടുത്തിയ കേസ് ഷീറ്റുകള്‍ കണ്ടെടുത്തു. ആശുപത്രിയില്‍ സൂക്ഷിക്കേണ്ട ഈ കേസ് ഷീറ്റുകള്‍ യുവതിയ്ക്ക് ലഭിച്ചത് എങ്ങനെയാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രി അധികൃതരുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+