വ്യാജമദ്യം നിര്‍മിച്ച സിനിമാതാരങ്ങള്‍ പിടിയില്‍... കൈയ്യിൽ 10 ആഡംബര കാറുകള്‍
തൃശൂര്‍: വ്യാജമദ്യം നിര്‍മാണ കേന്ദ്രം നടത്തിയ സിനിമ, സീരിയല്‍ താരങ്ങള്‍ പിടിയില്‍. ഇവരില്‍ നിന്ന് പത്ത് ആഡംബര കാറുകളാണ് പോലീസ് പിടിച്ചെടുത്തത്.

തൃശൂര്‍ വെള്ളാങ്ങല്ലൂരില്‍ വച്ചായിരുന്നു സംഭവം. സിനിമാതാരങ്ങളായ അനില്‍, പറമ്പില്‍ രാജേഷ് എന്നിവരുള്‍പ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 52 കന്നാസ് സ്പിരിറ്റും 10 കന്നാസ് വ്യാജമദ്യവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഒരു വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ചായിരുന്നു വ്യാജമദ്യ നിര്‍മാണം. കൊടുങ്ങല്ലൂര്‍ സ്വദേശിയും സിനിമ, സീരിയല്‍ നടനും ആയ അനില്‍ 'സ്പിരിറ്റ് രാജാവ്' എന്ന് പേരിലാണ് അറിയപ്പെടുന്നത്. ഡഫേദാര്‍ എന്ന സനിമയില്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അനില്‍.
സംഘത്തിലുണ്ടായിരുന്ന തിരുവഞ്ചിക്കുളം കപ്പിത്താന്‍ പറമ്പില്‍ രാജേഷ് 'പാപ്പി അപ്പച്ചാ, 'കഥപറയുമ്പോള്‍' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണ്. ഇവരെ കൂടാതെ ബിനോയ്, തോമസുകുട്ടി, സെലസ്റ്റിന്‍, തോമസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആണ് വ്യാജമദ്യ നിര്‍മാണ സംഘത്തെ പിടികൂടിയത്.












Click it and Unblock the Notifications