കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: അയല്‍വാസികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയ എഴുവയസുകാരനെ കണ്ടെത്തി. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിഎ ആന്റണിയുടെ പേരക്കുട്ടി നെസ്‌വിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. അയല്‍വാസികളായ അഞ്ചുപേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ അത്താണിയില്‍ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്.

രണ്ട് ദിവസം മുന്‍പാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനോടകം ഒരുപാട് തവണ സംഘം ബന്ധുക്കളെ ഫോണില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പിന്നീട് പോലീസ് ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ അന്വേഷണം നടത്തുകയുമായിരുന്നു. പോലീസിന് ഫോണ്‍ വഴിയാണ് സ്ഥലം കണ്ടുപിടിക്കാനായത്.

kidnap

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തി സംഘത്തെ പിടികൂടുകയായിരുന്നു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഇവര്‍ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയെ വിട്ടുകിട്ടാന്‍ ഇവര്‍ 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവം പോലീസില്‍ അറിയിച്ചെന്ന് സൂചന ലഭിച്ച സംഘം പാലക്കാട്ടേക്ക് താവളം മാറ്റിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

റൂറല്‍ പോലീസ് മേധാവി എന്‍ വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഫോണ്‍ കോള്‍ പരിശോധിച്ച് സംഘം പോയ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായിരുന്നില്ല. ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെയും തീവ്ര പരിശ്രമത്തിനൊടുവിലാണ് സംഘത്തെ പിടികൂടാനായത്.

English summary
police arrested five people who kidnapped boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X