ബിജെപിക്കാർ മാത്രമല്ല! കണ്ണൂരിൽ കള്ളപ്പണവുമായി പിടിയിലായത് സിപിഎം ക്രിമിനൽ സംഘം! നേതാക്കളിലേക്കും?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കണ്ണൂർ: തലശേരിയിൽ 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി പിടിയിലായത് സിപിഎം ക്രിമിനലുകളെന്ന് റിപ്പോർട്ട്. ടിപി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട് പിന്നീട് വിട്ടയച്ചയാളടക്കമുള്ള സിപിഎം ക്രിമിനൽ സംഘമാണ് തലശേരിയിൽ പിടിയിലായിരിക്കുന്നതെന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...

ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതി

തലശേരി മൂഴിക്കര സ്വദേശികളായ നാണപ്പൻ എന്ന ഷിജിത്ത്, വൈശാഖ്, ഷംസീർ, ഷിംജിത്ത് എന്നിവരാണ് 65 ലക്ഷം രൂപയുടെ നിരോധിത കറൻസികളുമായി കഴിഞ്ഞ ദിവസം പിടിയിലായത്. നോട്ട് നിരോധനത്തിന് ശേഷം ഇവർ കള്ളപ്പണ ഇടപാടുകളിൽ സജീവമായിരുന്നുവെന്നാണ് റിപ്പോർട്ട്.

കൊളവല്ലൂർ സ്വദേശിനി ആയിഷയിൽ നിന്നും പഴയ കറൻസി മാറ്റിതരാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. പരാതിക്കാരിയായ കൊളവല്ലൂർ സ്വദേശിനി ആയിഷയും കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. പിടിയിലായ വൈശാഖ് തലശേരി നഗരസഭയിലെ മുൻ സിപിഎം കൗൺസിലറുടെ മകനാണ്.

സിപിഎം സംഘം...

സിപിഎം സംഘം...

65 ലക്ഷം രൂപയുടെ നിരോധിത കറൻസികളുമായി കഴിഞ്ഞ ദിവസം തലേശരിയിൽ പിടിയിലായവർ സിപിഎം ക്രിമിനൽ സംഘമാണെന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലശേരി മൂഴിക്കര സ്വദേശികളായ നാണപ്പൻ എന്ന ഷിജിത്ത്, വൈശാഖ്, ഷംസീർ, ഷിംജിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വധക്കേസ് പ്രതിയും...

വധക്കേസ് പ്രതിയും...

പോലീസ് പിടിയിലായ നാണപ്പൻ എന്ന ഷിജിത്ത് ബിജെപി പ്രവർത്തകനായ മൂഴിക്കര പ്രേമനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഇയാളെ ആദ്യം പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

കള്ളപ്പണ ഇടപാടുകൾ...

കള്ളപ്പണ ഇടപാടുകൾ...

നവംബർ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം ഈ സംഘം നിരവധി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പണം തട്ടി ഭീഷണിപ്പെടുത്തി...

പണം തട്ടി ഭീഷണിപ്പെടുത്തി...

കൊളവല്ലൂർ സ്വദേശിനി ആയിഷയാണ് ഇവർക്കെതിരെ പരാതി നൽകിയത്. പണം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് ആയിഷയുടെ പരാതി.

പരാതിക്കാരിയും...

പരാതിക്കാരിയും...

ഇവർക്കെതിരെ പരാതി നൽകിയ ആയിഷയും കള്ളപ്പണ ഇടപാടുകളുമായി ബന്ധമുള്ളയാളാണ്. അറസ്റ്റിലായവരും പരാതിക്കാരിയും പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്ന സംഘത്തിൽപ്പെട്ടവരാണ്.

65 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ...

65 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ...

65 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായാണ് നാലുപേരെയും പോലീസ് പിടികൂടിയത്. കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ പേരിൽ വേറെയും കേസുകളുണ്ട്.

സിപിഎം നേതാവിന്റെ മകൻ...

സിപിഎം നേതാവിന്റെ മകൻ...

അസാധു നോട്ടുകളുമായി പിടിയിലായ സംഘത്തിൽപ്പെട്ട വൈശാഖ് തലശേരി നഗരസഭയിലെ മുൻ സിപിഎം കൗൺസിലറുടെ മകനാണെന്നും ജനം ടിവിയുടെ റിപ്പോർട്ടിലുണ്ട്.

English summary
police arrested four youth with banned currency in kannur.
Please Wait while comments are loading...