കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോണി നിസാരക്കാരനല്ല !പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പറയും,പിന്നെ ആവശ്യപ്പെടുന്നത് ലക്ഷങ്ങൾ

ആദ്യം 2,80,000 രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത ടോണി, വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തൊടുപുഴ സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തൊടുപുഴ: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് തൃശൂർ സ്വദേശി ടോണി(27)യെ കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നും നാടകീയമായിട്ടായിരുന്നു അറസ്റ്റ്.

ആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർആ രഹസ്യം വെളിപ്പെടുത്തി ശബരീനാഥനും ദിവ്യ എസ് അയ്യരും! അന്നേ ഒരു കള്ളം ഒളിച്ചിരുന്നുവെന്ന് സബ് കളക്ടർ

വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ സൗദി ചെയ്യുന്നത് ക്രൂരതയെന്ന്വാക്ക് തെറ്റിച്ച് സൗദി? മക്കയിൽ ഖത്തർ പൗരന്മാരെ തടയുന്നു,പുണ്യറമദാനിൽ സൗദി ചെയ്യുന്നത് ക്രൂരതയെന്ന്

ആദ്യം 2,80,000 രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത ടോണി, വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തൊടുപുഴ സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസം പൂരം കാണാനായി തൃശൂരിലെത്തിയപ്പോഴാണ് യുവാവും ടോണിയും പരിചയപ്പെടുന്നത്.

thodupuzhanews

തുടർന്ന് ഇരുവരും ഹോട്ടലിൽ ഒരുമിച്ച് മുറിയെടുക്കുകയും ചെയ്തു. ടോണിയോടൊപ്പം കിടന്ന യുവാവ് ആദ്യം ഉറങ്ങിയിരുന്നു. പിറ്റേന്ന് ഉറക്കമുണർന്നതോടെയാണ് ടോണി യുവാവിനെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചത്. യുവാവ് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും, ഇത് യുവാവിന്റെ ബന്ധുക്കളോടും നാട്ടുകാരോടും പറയുമെന്നുമായിരുന്നു ടോണിയുടെ ഭീഷണി.

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി മെട്രോ! നഗരം സിസിടിവി നിരീക്ഷണത്തിൽ,കർശന സുരക്ഷ!3500പ്രത്യേക ക്ഷണിതാക്കൾഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി മെട്രോ! നഗരം സിസിടിവി നിരീക്ഷണത്തിൽ,കർശന സുരക്ഷ!3500പ്രത്യേക ക്ഷണിതാക്കൾ

ഭയന്നുപോയ യുവാവ് ഇക്കാര്യം പറയാതിരിക്കാനായി ആദ്യം ടോണിക്ക് 12,000 രൂപ നൽകി. പിന്നീട് ഇതേ കാര്യം പറഞ്ഞ് ടോണി പല തവണകളിലായി യുവാവിൽ നിന്നും 2,80,000 രൂപ സ്വന്തമാക്കി.കഴിഞ്ഞ ദിവസം വീണ്ടും ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട് ടോണി വിളിച്ചതോടെ യുവാവ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകി.

മദ്യം വാങ്ങാൻ ആളില്ല ! ബീവറേജ് കോർപ്പറേഷൻ കഷ്ടപ്പെട്ട് തുറന്ന മദ്യ വിൽപ്പന ശാല അടച്ചുപൂട്ടി! മദ്യം വാങ്ങാൻ ആളില്ല ! ബീവറേജ് കോർപ്പറേഷൻ കഷ്ടപ്പെട്ട് തുറന്ന മദ്യ വിൽപ്പന ശാല അടച്ചുപൂട്ടി!

പോലീസിന്റെ നിർദേശാനുസരണം പണം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ടോണിയെ തൊടുപുഴയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സമാന രീതിയിൽ ടോണി നേരത്തെയും പലരെയും ഭീഷണിപ്പെടുത്തി പണം
തട്ടിയിട്ടുണ്ടെന്ന് സംശയമുണ്ട്. കൂടുതൽ നടപടികൾക്കായി ടോണിയുമായി കാളിയാർ പോലീസ് തൃശൂരിലേക്ക് പോയിരിക്കുകയാണ്.

English summary
police arrested fraud man in thodupuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X