കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിക്കെട്ടിന് ശേഷം നാണിച്ചുനിന്ന വധുവിനെ പോലീസ് പൊക്കി!കുടുങ്ങിയത് 5 യുവാക്കളെ കബളിപ്പിച്ച യുവതി

അ‍ഞ്ച് യുവാക്കളെ വിവാഹം കഴിച്ച ശേഷം അവരെ കബളിപ്പിച്ച് സ്വർണ്ണവും പണവുമായി മുങ്ങിയ ശാലിനി, പന്തളത്തെ യുവാവുമായുള്ള വിവാഹ ചടങ്ങിന് ശേഷമാണ് പോലീസിന്റെ പിടിയിലായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

പന്തളം: വിവാഹത്തട്ടിപ്പുകാരിയായ യുവതിയെ വിവാഹ മണ്ഡപത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഷിബുവിലാസത്തിൽ വി ശാലിനിയെ(32)യാണ് പന്തളം കുളനട ഉള്ളന്നൂർ വിളയാടിശേരിൽ ക്ഷേത്രത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

കൊച്ചി മെട്രോയുടെ ആദ്യ യാത്ര ആഘോഷമാക്കി യാത്രക്കാർ! മെട്രോയിൽ കയറാൻ രാവിലെ മുതൽ വൻ ജനത്തിരക്ക്കൊച്ചി മെട്രോയുടെ ആദ്യ യാത്ര ആഘോഷമാക്കി യാത്രക്കാർ! മെട്രോയിൽ കയറാൻ രാവിലെ മുതൽ വൻ ജനത്തിരക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അ‍ഞ്ച് യുവാക്കളെ വിവാഹം കഴിച്ച ശേഷം അവരെ കബളിപ്പിച്ച് സ്വർണ്ണവും പണവുമായി മുങ്ങിയ ശാലിനി, പന്തളത്തെ യുവാവുമായുള്ള വിവാഹ ചടങ്ങിന് ശേഷമാണ് പോലീസിന്റെ പിടിയിലായത്.

വിവാഹത്തട്ടിപ്പുകാരി...

വിവാഹത്തട്ടിപ്പുകാരി...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അ‍ഞ്ച് യുവാക്കളെയാണ് ശാലിനി വിവാഹം കഴിച്ച് കബളിപ്പിച്ചിട്ടുള്ളത്.

പത്രപ്പരസ്യം നൽകി...

പത്രപ്പരസ്യം നൽകി...

പത്രത്തിൽ വിവാഹ പരസ്യം നൽകിയാണ് ശാലിനി യുവാക്കളെ വലയിലാക്കുന്നത്. പരസ്യത്തിലെ നമ്പർ കണ്ട് വിളിക്കുന്ന യുവാക്കളെ വിശ്വസിപ്പിച്ച് വിവാഹം ഉറപ്പിക്കും.

വിവാഹം കഴിഞ്ഞാൽ...

വിവാഹം കഴിഞ്ഞാൽ...

വിവാഹം കഴിഞ്ഞാൽ യുവാക്കളെ കബളിപ്പിച്ച് അവരുടെ പണവും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങുന്നതാണ് ശാലിനിയുടെ രീതി. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവരിൽ മിക്കവരും പരാതിപ്പെടാറില്ല എന്നതാണ് വീണ്ടും തട്ടിപ്പ് നടത്താൻ ശാലിനിക്ക് പ്രചോദനമായത്.

മലപ്പുറത്ത് താമസം...

മലപ്പുറത്ത് താമസം...

കൊട്ടാരക്കര സ്വദേശിനിയായ യുവതി നിലവിൽ മലപ്പുറം കൊണ്ടോട്ടിയിലാണ് താമസിക്കുന്നത്. പന്തളത്തെ യുവാവുമായുള്ള വിവാഹത്തിന് ശേഷമാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

പന്തളത്തെ യുവാവുമായി...

പന്തളത്തെ യുവാവുമായി...

വിവാഹ പരസ്യം കണ്ടാണ് പന്തളത്തെ യുവാവ് ശാലിനിയെ വിളിക്കുന്നത്. തുടർന്ന് ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ യുവാവിനെ തിരികെ വിളിച്ചു. പിന്നീട് ശാലിനിയും യുവാവുമായി ഫോണിൽ സംസാരിച്ചു.

തമ്മിൽ കണ്ടു...

തമ്മിൽ കണ്ടു...

ഫോണിലൂടെ സംസാരിച്ച ഇരുവരും മണ്ണാറാശാല ക്ഷേത്രത്തിലെത്തി നേരിട്ട് കാണുകയും ചെയ്തു. തുടർന്ന് വീട്ടുകാരുമായി ആലോചിച്ച ശേഷം വിവാഹം നടത്താമെന്ന് അറിയിച്ചാണ് യുവാവ് മടങ്ങിയത്.

വിവാഹം ഉടൻ വേണമെന്ന്...

വിവാഹം ഉടൻ വേണമെന്ന്...

എന്നാൽ വിവാഹം ഉടൻ നടത്തണമെന്നായിരുന്നു ശാലിനി യുവാവിനോട് ആവശ്യപ്പെട്ടത്. തുടർന്ന് ശാലിനിയുടെ നിർബന്ധത്തിന് വഴങ്ങിയ യുവാവ് വിവാഹം ഉടൻ നടത്താമെന്ന് സമ്മതിച്ചു.

ബെംഗളൂരുവിൽ ജോലിയുണ്ടെന്ന്...

ബെംഗളൂരുവിൽ ജോലിയുണ്ടെന്ന്...

മണ്ണാറാശാല ക്ഷേത്രത്തിൽ കാണാനെത്തിയപ്പോൾ താൻ എൽഎൽഎം ബിരുദധാരിയാണെന്നും ബെംഗളൂരുവിൽ ജോലിയുണ്ടെന്നും, ഈയടുത്ത് കേരള ഹൈക്കോടതിയിൽ ജോലി ലഭിച്ചിട്ടുണ്ടെന്നുമെല്ലാമായിരുന്നു ശാലിനി യുവാവിനോട് പറഞ്ഞത്.

വിവാഹ ദിവസം...

വിവാഹ ദിവസം...

പന്തളത്തെ യുവാവുമായുള്ള വിവാഹം ജൂൺ 18 തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ശാലിനിയും യുവാവും വിവാഹത്തിനായി പന്തളം കുളനട ഉള്ളന്നൂർ വിളയാടിശേരിൽ ക്ഷേത്രത്തിൽ എത്തി.

വിവാഹ ചടങ്ങുകൾ

വിവാഹ ചടങ്ങുകൾ

12 മണിയോടെ താലിക്കെട്ടും മറ്റു വിവാഹ ചടങ്ങുകളും പൂർത്തിയാക്കി. 50 പവന്റെ ആഭരണങ്ങൾ അണിഞ്ഞാണ് ശാലിനി വിവാഹവേദിയിലെത്തിയത്.

യുവതിയെ സംശയം...

യുവതിയെ സംശയം...

താലിക്കെട്ട് കഴിഞ്ഞ് വരനും സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെയാണ് ശാലിനി മുൻപ് തട്ടിപ്പിനിരയാക്കിയ കിടങ്ങൂർ സ്വദേശിയായ യുവാവിന്റെ സുഹൃത്തായ ക്ഷേത്ര സെക്രട്ടറിക്ക് യുവതിയെ സംശയം തോന്നുന്നത്.

പ്രതിയെ തിരിച്ചറിഞ്ഞു...

പ്രതിയെ തിരിച്ചറിഞ്ഞു...

ശാലിനി തന്നെയാണ് തന്റെ സുഹൃത്തിനെ മുൻപ് കബളിപ്പിച്ചതെന്ന യുവാവ് ഉടൻ പോലീസിൽ വിവരമറിയിച്ചു. തട്ടിപ്പിനിരയായ സുഹൃത്തിനെയും യുവാവ് വിവരമറിയിച്ചു.

പോലീസ് അറസ്റ്റ്...

പോലീസ് അറസ്റ്റ്...

അടൂർ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം ക്ഷേത്രത്തിലെത്തിയ പോലീസ് സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ക്ഷേത്രത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.

English summary
police arrested fraud woman from pandalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X