കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മന്‍കോവിലിലേക്ക് നേര്‍ച്ച! കമ്പി വളച്ച് വായില്‍ വെയ്ക്കും, രക്തമെന്ന് തോന്നാന്‍ കുങ്കുമം!

പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനത്തില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന പിരിവിനിറങ്ങിയ രണ്ടു യുവതികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശിനികളായ മുനിയമ്മ(39), അമൃത(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചുകൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചു

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനത്തില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണ് ഇവര്‍ പണപ്പിരിവിന് ഇറങ്ങിയത്. വ്യാപാര സ്ഥാപനത്തിലെ ബഹളം കണ്ട് ഹോം ഗാര്‍ഡ് ഇടപെട്ടതോടെയാണ് യുവതികളുടെ തട്ടിപ്പ് പുറത്തായത്.

നേര്‍ച്ച...

നേര്‍ച്ച...

അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന് പറഞ്ഞാണ് തേനി സ്വദേശിനികള്‍ പണപ്പിരിവിന് ഇറങ്ങിയത്.

പണം പിരിക്കും...

പണം പിരിക്കും...

അമൃത പണപ്പിരിവ് നടത്തുമ്പോള്‍ മുനിയമ്മ ശൂലം കുത്തിയതായി അഭിനയിക്കും. ഈ രീതിയിലാണ് ഇരുവരും തട്ടിപ്പ് നടത്തിയിരുന്നത്.

പുതിയ സ്റ്റാന്‍ഡില്‍...

പുതിയ സ്റ്റാന്‍ഡില്‍...

കഴിഞ്ഞദിവസം കട്ടപ്പന പുതിയ സ്റ്റാന്‍ഡില്‍ പണപ്പിരിവ് നടത്തുന്നതിനിടെയാണ് ഇരുവരുടെയും തട്ടിപ്പ് വെളിച്ചത്താകുന്നത്.

തുക കുറഞ്ഞതിന്....

തുക കുറഞ്ഞതിന്....

ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനത്തില്‍ പിരിവിന് കയറിയ ഇരുവരും തുക കുറഞ്ഞതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കി.

ചോദ്യം ചെയ്തു...

ചോദ്യം ചെയ്തു...

വ്യാപാരസ്ഥാപനത്തിലെ ബഹളം കണ്ടാണ് ഹോം ഗാര്‍ഡ് കെജി കേശവന്‍നായര്‍ സംഭവത്തില്‍ ഇടപെടുന്നത്. തുടര്‍ന്ന് ഹോം ഗാര്‍ഡാണ് വനിതാ സെല്ലില്‍ വിവരമറിയിച്ചത്.

വായില്‍ കമ്പിവളച്ച്...

വായില്‍ കമ്പിവളച്ച്...

വനിതാ പോലീസ് നടത്തിയ പരിശോധനയിലാണ് മുനിയമ്മയുടെ തട്ടിപ്പ് പുറത്തായത്. നാക്കില്‍ ശൂലം കുത്തിയെന്ന് തോന്നിപ്പിക്കാനായി കമ്പിവളച്ച് വായില്‍ ഘടിപ്പിച്ചാണ് മുനിയമ്മ പിരിവിനിറങ്ങിയിരുന്നത്.

കുങ്കുമം...

കുങ്കുമം...

കവിളില്‍ രക്തമുണ്ടെന്ന് തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചതായും വനിതാ പോലീസിന്റെ പരിശോധനയില്‍ വ്യക്തമായി.

തട്ടിപ്പ്...

തട്ടിപ്പ്...

തേനിയില്‍ നിന്ന് രാവിലെ ബസിലെത്തിയാണ് ഇരുവരും കട്ടപ്പനയില്‍ തട്ടിപ്പ് നടത്തുന്നത്. വ്യാജ പിരിവിലൂടെ ഒരു ദിവസം രണ്ടായിരം രൂപ വരെ ഇവര്‍ തട്ടിയെടുത്തിരുന്നു.

English summary
police arrested fraud women from kattappana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X