മോഷണം; വീട്ടുജോലിക്കാരിയും കാമുകനും പിടിയില്‍
കഴക്കൂട്ടം: ജോലിക്കുനിന്ന വീട്ടില്‍ നിന്നും 11 പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ചെന്ന കുറ്റത്തിന് വീട്ടുജോലിക്കാരിയും കാമുകനും പോലീസ് പിടിയിലായി. തിരുമല കുന്തപ്പുഴ കൊവൂളം പുന്നയ്ക്കാമുകളില്‍ മോളി(33) ഇവരുടെ കാമുകനും ലോറി ഡ്രൈവറുമായ സുനില്‍(42) എന്നിവരാണ് പോലീസിന്റെ പിടിയിലകപ്പെട്ടത്.
ചേങ്കോട്ടുകോണം സ്വദേശി ഡോക്ടര്‍ അലന്റെ പരാതിയെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിനുശേഷമാണ് പ്രതികളെ പിടികൂടിയത്. ലോറി ഡ്രൈവറായ സുനിലാണ് വീട്ടുജോലിക്കാരിയെ ഡോക്ടര്‍ക്ക് ഏര്‍പ്പാടാക്കി നല്‍കിയത്. ഒന്നരമാസത്തോളമായി സ്ത്രീ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 8 പവന്റെ സ്വര്‍ണമാലയും മൂന്നു പവന്റെ വളയും കവര്‍ന്നശേഷം ജോലിക്കാരി മുങ്ങുകയായിരുന്നെന്ന് ഡോക്ടര്‍ നല്കിയ പരാതിയില്‍ പറയുന്നു.

ഇതോടെ പോലീസ്, ഡ്രൈവറായ സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിലിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മോളിയുടെ വീടു കണ്ടുപിടിച്ചതും അവരെ അറസ്റ്റ് ചെയ്തതും. മോഷ്ടിച്ച സ്വര്‍ണത്തില്‍നിന്നും മാല ചാലയില്‍ വിറ്റെന്നും ഇതില്‍ നിന്നും 1,40,000 രൂപ സുനിലിന് നല്‍കിയെന്നും മോളി പോലീസിന് മൊഴി നല്കി.
വള സ്വകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയും ചെയ്തു. എന്നാല്‍ മോളിയുടെ മോഷണത്തില്‍ തനിക്ക് പങ്കില്ലെന്നും പണം കൈപ്പറ്റിയില്ലെന്നുമാണ് സുനിലെന്റെ മൊഴി. മോളിയുമായി അടുത്തിടെ ഇയാള്‍ തെറ്റിപ്പിരിഞ്ഞതായും സുനില്‍ പറയുന്നു. രണ്ടുകുട്ടികളുടെ മാതാവായ മോളി അയല്‍വാസിയായ സുനിലുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. അടുപ്പം മുതലെടുത്താണ് ഡോക്ടറുടെ വീട്ടില്‍ ജോലിക്കുകയറിയത്. തൊണ്ടുമുതല്‍ കണ്ടെടുക്കാനായി പോലീസ് യുവതിയെ തെളിവെടുപ്പിനെത്തിക്കും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications