കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ ചുംബനസമരം പൊളിഞ്ഞു, പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: സദാചാര പോലീസിനെതിരെ ആലപ്പുഴയില്‍ നടത്തിയ ചുംബന പ്രതിഷേധം പൊളിഞ്ഞു. സമരക്കാരെ പോലീസ് ആദ്യമേ അറസ്റ്റ് ചെയ്ത് നീക്കി.

സമരക്കാര്‍ക്ക് സദാചാര പോലീസിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. യഥാര്‍ത്ഥത്തില്‍ പോലീസ് ഇടപെട്ട് സമരം തടയുകയായിരുന്നു.

ആയിരം ഗുണ്ടകള്‍ക്ക് അര ചുംബനം എന്നായിരുന്നു സമരക്കാര്‍ ഏറ്റവും ഒടുവില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ അര ചുംബനതതിന് പോലും പോലീസ് അനുവദിച്ചില്ല. സുരക്ഷ മുന്‍ നിര്‍ത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. 41 പേരെയാണ് പോലീസ് സമര സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.

Kiss Against Fascism live

ചുംബന സമരത്തിനെതിരെ പതിവ് പോലെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമരത്തിനിടെ അക്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നിരോധിത സംഘടനകള്‍ സമരത്തില്‍ അക്രമം അഴിച്ചുവിടുമോ എന്ന ഭയത്തിലായിരുന്നു പോലീസ്.

കോഴിക്കോടും കൊച്ചിയിലും സംഭവിച്ചതുപോലെ തന്നെ കാഴ്ചക്കാര്‍ ആയിരുന്നു ഏറേയും. നൂറ് കണക്കിന് ആളുകളാണ് സമരം കാണാന്‍ വേണ്ടി ആലപ്പുഴ ബീച്ചില്‍ എത്തിയത്. രാവിലെ മുതല്‍ പ്രദേശത്തേക്ക് ആളുകളെ പോലീസ് കയറ്റി വിടുന്നുണ്ടായിരുന്നില്ല. പിന്നീട് പോലീസിന്റെ നിയന്ത്രണം അല്‍പം അയഞ്ഞപ്പോഴേക്കും ആളുകള്‍ ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

കിസ്സ് എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന കൂട്ടായ്മയാണ് സമരം ഒരുക്കിയത്.

English summary
Police arrested Kiss against Fascism activists at Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X