Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനക്കൂട്ടായ്മ: സമരക്കാരെ അറസ്റ്റ് ചെയ്തു, തല്ലാന്‍ വന്നവര്‍ പുറത്ത്

കൊച്ചി: സദാചാരോ പോലീസിനെ എതിര്‍ത്തുകൊണ്ട് ചുംബന കൂട്ടായ്മ നടത്താനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സമരക്കാരെ ആക്രമിക്കുമെന്നും സമരത്തെ തടയുമെന്നും പറഞ്ഞ് പ്രതിഷേധമുയര്‍ത്തിയവരെ പോലീസ് തടയുകയും ചെയ്തില്ല.

Kiss of Love

കേരളത്തില്‍ നിന്നും പുറത്ത് നിന്നുമാി രണ്ടായിരത്തോളം പേര്‍ ചുംബനക്കൂട്ടാമക്കായി എത്തിയിട്ടുണ്ടെന്നാണ് വിവരം. ശിവസേന, കെഎസ് യു, സുന്നി യുവജന സംഘം, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ബജ്‌റംഗ് ദള്‍ എന്നിവരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ചിലയിടത്ത് ചെറിയ സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. കിസ്സ് ഓഫ് ലവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒരാളെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചു.

Kiss of Love

എറണാകുളം ലോ കോളേജിന് സമീപത്ത് വച്ച് തന്നെ സമരാനുകൂലികള്‍ എന്ന് സംശയിക്കുന്ന എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണെന്നാണ് വിവരം. കൂട്ടായ്മയുടെ മുഖ്യ സംഘാടകരെ മുഴുവന്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് സംഘാടകരുടെ അഭിപ്രായം. സമാധാനപരമായി സമരം ചെയ്യാനെത്തിയവരെ അക്രമാസക്തരായ ഒരു കൂട്ടത്തെ ഭയന്ന് അറസ്റ്റ് ചെയ്യുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സംഘാടകര്‍ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+