Get Updates
Get notified of breaking news, exclusive insights, and must-see stories!

200 കേസുകളിലെ പ്രതി മരിയാര്‍ പൂതം; ആക്രി വില്‍ക്കാനെത്തി കൊച്ചിയെ വിറപ്പിച്ച കള്ളന്‍ പിടിയില്‍

കൊച്ചി: കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുള്ള കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം അറസ്റ്റില്‍. കൊച്ചിയില്‍ അടുത്തിടെ നടന്ന വന്‍ മോഷണങ്ങള്‍ക്ക് പിന്നില്‍ വരെ ഇയാളാണെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. കലൂരിലെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മരിയാര്‍ പൂതത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജോണ്‍സണ്‍ എന്നാണ് യഥാര്‍ഥ പേര്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആക്രി സാധനങ്ങള്‍ പെറുക്കി വില്‍ക്കാന്‍ കൊച്ചിയിലെത്തിയ ഇയാള്‍ പിന്നീട് കൊച്ചിയെ വിറപ്പിച്ച മോഷ്ടാവായി മാറുകയായിരുന്നു. ഇന്ന് മരിയാര്‍ പൂതത്തിനെതിരെ വിവിധ സ്റ്റേഷകനുകളില്‍ 200ഓളം കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.

arrested

കുളച്ചല്‍ സ്വദേശിയാണ് മരിയാര്‍ പൂതം. മോഷണം നടത്തിയ ശേഷം കൊച്ചിയില്‍ നിന്ന് മുങ്ങും. ഏറെ നാളുകള്‍ക്ക് ശേഷമെത്തി വീണ്ടും മോഷണം നടത്തും. ഇതാണ് മരിയാര്‍ പൂതത്തിന്റെ പതിവ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ കൊച്ചി പോലീസ് പിടികൂടിയിരിക്കുന്നത്. ഗുണ്ടകള്‍ക്കെതിരെ ചുമത്തുന്ന കാപ്പ നിയമവും പ്രതിക്കെതിരെ ചുമത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മോഷണം നടത്തിയെന്ന വകുപ്പുകള്‍ക്ക് പുറമെയാണ് ഗുണ്ടാ നിയമവും ചുമത്തുന്നത്.

കൊച്ചി കേന്ദ്രമായിട്ടാണ് മരിയാര്‍ പൂതത്തിന്റെ മോഷണങ്ങളില്‍ കൂടുതലും. കലൂരിലെ ഹോട്ടല്‍ ഉടമയുടെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 20 പവനും മാസങ്ങള്‍ക്ക് മുമ്പ് മോഷണം പോയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നിരുന്നു. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച പോലീസ് സംഭവത്തിന് പിന്നില്‍ മരിയാര്‍ പൂതമാണെന്ന് സംശയിക്കുകയും ചെയ്തിരുന്നു. മോഷണത്തിന്റെ രീതി നോക്കിയാണ് പോലീസിന് ഇങ്ങനെ സംശയം ഉണര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+