ആദ്യം കളക്ടർ,പിന്നെ മെഡിക്കൽ കോളേജ് ഡയറക്ടർ!ഒടുവിൽ വിജിലൻസ് ഓഫീസറായ സിപിഎമ്മുകാരൻ പോലീസ് പിടിയിൽ!
മലപ്പുറം പെരിന്തൽമണ്ണ ഭാഗത്താണ് സുബൈർ വിജിലൻസ് ഓഫീസറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയത്.
കോഴിക്കോട്: വിജിലൻസ് ഓഫീസറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സിപിഎം പ്രവർത്തകൻ പോലീസ് പിടിയിലായി.പേരാമ്പ്ര മുളിയങ്ങൾ സ്വദേശി പനമ്പറമൽ ലക്ഷം വീട്ടിൽ സുബൈറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പേരാമ്പ്രയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.മലപ്പുറം പെരിന്തൽമണ്ണ ഭാഗത്താണ് സുബൈർ വിജിലൻസ് ഓഫീസറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. പേരാമ്പ്രയിൽ നിന്നും പോലീസ് പിടികൂടിയ സുബൈർ സിപിഐഎം പ്രവർത്തകനാണെന്നാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: ചന്ദ്രികഡെയ്ലി.കോം
വിജിലൻസ് ഓഫീസറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ സുബൈർ ഇതിന് മുൻപും സമാനമായ സംഭവങ്ങളിൽ പിടിയിലായിട്ടുണ്ട്. നേരത്തെ കണ്ണൂർ ജില്ലാ കളക്ടറാണെന്ന വ്യാജേനയും, കോഴിക്കോട് മെഡിക്കൽ കോളേജ് ഡയറക്ടറെന്ന പേരിലും തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെ സുബൈർ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
എന്നാൽ പാർട്ടി പ്രവർത്തകനായ സുബൈർ ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമോ ജില്ലാ നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത സുബൈറിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications