19ാം വയസ്സില്‍ ആദ്യ വിവാഹം... പിന്നെയത് ഹോബിയാക്കി, ഹണിമൂണിനിടെ പോലീസ് പൊക്കി
സ്വകാര്യ ബസിലെ ഡ്രൈവറാണ് വിവാഹ തട്ടിപ്പ് വീരന്
ഈരാറ്റുപേട്ട: വിവാഹത്തട്ടിപ്പ് വീരന് കോട്ടയത്തെ ഈരാറ്റുപേട്ടയില്‍ പോലീസിന്റെ വലയിലായി. ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് കൂട്ടിക്കല്‍ സ്വദേശിയായ കല്ലുപുരയ്ക്കല്‍ അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

19ാം വയസ്സില്‍ ആദ്യ വിവാഹം
19ാം വയസ്സിലാണ് ഇയാള്‍ ആദ്യത്തെ വിവാഹം കഴിച്ചത്. ഇപ്പോള്‍ 29 വയസ്സായ അക്ബര്‍ ഇതിനകം നാലു വിവാഹങ്ങള്‍ കഴിച്ചുകഴിഞ്ഞു. ഈരാറ്റുപേട്ട-കാഞ്ഞിലപ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അക്ബര്‍.

ബസ് ഡ്രൈവര്‍
ബസില്‍ വച്ചു പരിയപ്പെടുന്ന യുവതികളെ പ്രേമം നടിച്ചു വലയിലാക്കിയാണ് ഇയാള്‍ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ വിവാഹങ്ങളൊന്നും നിയമപരമായിരുന്നില്ലെന്നതാണ് വസ്തുത.

ഒരാള്‍ക്കൊപ്പം അധികകാലമില്ല
ഭാര്യക്കൊപ്പം ഒന്നര വര്‍ഷത്തില്‍ കൂടുതലില്ല
ഒരു യുവതിയെ വിവാഹം ചെയ്താല്‍ അവര്‍ക്കൊപ്പം ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ അക്ബര്‍ താമസിച്ചിട്ടുമില്ലെന്നു പോലീസ് പറയുന്നു.

കാസര്‍കോഡ് നിന്നും കെട്ടി
മുണ്ടക്കയം, ചേറ്റുതോട് പ്രദേശങ്ങളില്‍ നിന്നും കാസര്‍കോഡ് ജില്ലയില്‍ നിന്നുമാണ് ഇയാള്‍ ഇതുവരെ വിവാഹം ചെയ്തിരിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

ഹണിമൂണ്‍ ആഘോഷത്തിനിടെ കുടുങ്ങി
അക്ബറിന്റെ നാലാമത്തെ വിവാഹം കഴിഞ്ഞിട്ടു ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. തന്റെ പുതിയ ഭാര്യയുമായി കൊടൈക്കനാലില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയപ്പോഴാണ് അക്ബര്‍ പിടിയിലായത്.

പരാതിക്കാരി മൂന്നാം ഭാര്യ
മൂന്നാമത്തെ ഭാര്യ നല്കിയ പരാതിയാണ് അക്ബറിനെ കുടുക്കിയത്. വിവാഹവാഗ്ദാനം നല്കി അക്ബര്‍ തന്നെ പല തവണ പീഡിപ്പിച്ചെന്നായിരുന്നു മൂന്നാം ഭാര്യയുടെ പരാതി.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications