ജിഷ്ണു കേസിലെ മുഖ്യപ്രതി പി കൃഷ്ണദാസ് അറസ്റ്റില്‍;എല്ലാം നാടകമെന്ന് ജിഷ്ണുവിന്റെ അമ്മ
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ ഉടന്‍ തന്നെ വിട്ടയക്കുമെന്നാണ് സൂചന.
തൃശൂര്‍/കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പി കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനായ പി കൃഷ്ണദാസിനെ രഹസ്യമായാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. അതേസമയം, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ ഉടന്‍ തന്നെ വിട്ടയക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുട ഡിവൈഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

എന്നാല്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ നാടകമാണെന്ന് കൃഷ്ണദാസിന്റെ അമ്മ മഹിജ പ്രതികരിച്ചു.മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യമുള്ള കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവാണെന്നും അവര്‍ ആരോപിച്ചു. ജിഷ്ണു കേസില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടത്താനിരുന്ന സമരത്തില്‍ നിന്നും പിന്മാറില്ലെന്നും മഹിജ പറഞ്ഞു.












Click it and Unblock the Notifications