കൊച്ചിയില്‍ നൊന്തുപ്രസവിച്ച കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചു; ദമ്പതികളുടെ ദൃശ്യങ്ങള്‍ പുറത്ത്!!
Recommended Video

കൊച്ചി: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് മുങ്ങിയ ദമ്പതികളെ തിരിച്ചറിഞ്ഞു. ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഭാര്യയുടെ ശാരീരിക അവശത കാരണം അറസ്റ്റ് ചെയ്തിട്ടില്ല. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുഞ്ഞിന്റെ കരച്ചില് കേട്ടാണ് പള്ളിയിലുള്ളവര്‍ തിരച്ചില്‍ നടത്തിയതും കുഞ്ഞിനെ കണ്ടതും. അവര്‍ ഉടന്‍ പോലീസില്‍ അറിയിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് തിരച്ചില്‍ വ്യാപിപ്പിച്ചു. ഒടുവില്‍ വടക്കാഞ്ചേരിയിലെ ദമ്പതികളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. രാവിലെ തന്നെ ഇവരെ പിടികൂടുകയായിരുന്നു. നവജാത ശിശുവിനെ ഉപേക്ഷിക്കാനെത്തിയ വേളയില്‍ മറ്റൊരു കുട്ടിയും ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു. ക്രൂരകൃത്യം ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണ്?....

രാത്രി എട്ട് മണിയോടെ
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ദമ്പതികള്‍ എത്തിയത്. പ്രസവത്തിന്റെ അവശതകള്‍ യുവതിക്ക് വിട്ടുമാറിയിരുന്നില്ല. വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവര്‍. ഇവരുടെ ഭര്‍ത്താവും മൂന്ന് വയസ് തോന്നിക്കുന്ന മറ്റൊരു കുട്ടിയും ഇവരോടൊപ്പമുണ്ടായിരുന്നു.

സിസിടിവിയില്‍ തെളിഞ്ഞു
ദമ്പതികളുടെ മുഖം സിസിടിവിയില്‍ തെളിഞ്ഞു കണ്ടു. യുവതിയാണ് കുഞ്ഞിനെ എടുത്തിരുന്നത്. യുവാവ് മറ്റൊരു കുട്ടിയുടെ കൈ പിടിച്ചിരുന്നു. യുവതി വളരെ പ്രയാസപ്പെട്ടാണ് പ്രധാന കവാടത്തിലൂടെ പള്ളിയിലേക്ക് പ്രവേശിക്കുന്നത്. റോസ് നിറത്തിലുള്ള ടര്‍ക്കിയില്‍ കുഞ്ഞിനെ പൊതിഞ്ഞിരുന്നു.

ചുംബനം നല്കിയ ശേഷം
പള്ളിയിലെ പാരിഷ് ഹാളില്‍ പ്രവേശിച്ച യുവാവ് പിന്നീട് കുഞ്ഞിനെ ഒരു മറഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ചുംബനം നല്കിയ ശേഷമാണ് കുഞ്ഞിനെ ഇയാള്‍ നിലത്ത് വയ്ക്കുന്നത്. ഈ സമയം ചുറ്റുപാടും ഇയാള്‍ നോക്കുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കുഞ്ഞിനെ കിടത്തിയ ശേഷം ഇയാള്‍ വേഗത്തില്‍ നടന്നുപോയി.

കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല
കുഞ്ഞ് കരയുന്നത് കേട്ടാണ് പള്ളിയിലുള്ളവര്‍ തിരയാന്‍ തുടങ്ങിയത്. ഒടുവില്‍ ടര്‍ക്കിയില്‍ പൊതിഞ്ഞ കുഞ്ഞിനെ അവര്‍ കണ്ടു. എളമക്കര പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.

വടക്കാഞ്ചേരി സ്വദേശികള്‍
സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളാണെന്ന് പോലീസ് കണ്ടെത്തി. ദൃശ്യത്തില്‍ കാണുന്ന വ്യക്തിയുടെ പേര് ഡിറ്റോ എന്നാണ്. ഇയാളെ പോലീസ് പിടികൂടി. ഭാര്യയെ ശാരീരിക അവശതകള്‍ കാരണം അറസ്റ്റ് ചെയ്തിട്ടില്ല.

വീഡിയോ കണ്ടവര്‍ പോലീസിനെ അറിയിച്ചു
ദൃശ്യങ്ങള്‍ വെള്ളിയാഴ്ച രാത്രി മുതല്‍ തന്നെ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ വീഡിയോ കണ്ടവര്‍ ദമ്പതികളെ തിരിച്ചറിഞ്ഞു. അവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി പോലീസ് തൃശൂരിലേക്ക് പുറപ്പെട്ടു. ഡിറ്റോയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്താണ് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് പോലീസ് ചോദിച്ചറിയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications