കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ കുഞ്ഞിനെ യുവദമ്പതികള്‍ ഉപേക്ഷിക്കാന്‍ കാരണം... ബിറ്റോ എല്ലാം തുറന്നുപറഞ്ഞു, ക്രൂരം!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
3 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് കളിയാക്കല്‍ പേടിച്ച്‌ | അച്ഛന്റെ വെളിപ്പെടുത്തൽ

കൊച്ചി: കേരളക്കരയെ നടുക്കുന്ന സംഭവമാണ് കഴിഞ്ഞരാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം. കൊച്ചി ഇടപ്പള്ളിയിലെ പള്ളിയില്‍ കുര്‍ബാന നടക്കുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ദമ്പതികള്‍. വീഡിയോ വൈറലായതോടെ പ്രതികളെ പോലീസ് ഇന്ന് രാവിലെയോടെ പിടികൂടി. സംഭവം അറിഞ്ഞതു മുതല്‍ മലയാളി ചോദിക്കുന്ന ചോദ്യമുണ്ട്. എന്തിനാണ് ഈ ക്രൂരത ദമ്പതികള്‍ ചെയ്തത്. യുവതി പ്രസവത്തെ തുടര്‍ന്ന് വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു. എന്നിട്ടും പതിയെ നടന്നുവന്ന് ഈ ക്രൂരകൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്. പോലീസ് ചോദ്യം ചെയ്യലില്‍ അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നു. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

ഡിറ്റോയും ഭാര്യയും

ഡിറ്റോയും ഭാര്യയും

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയും ഭാര്യയുമാണ് തങ്ങള്‍ക്ക് പിറന്ന കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറായത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ ഇവരെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ശനിയാഴ്ച രാവിലെ തന്നെ പോലീസെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.

ഉപേക്ഷിക്കാന്‍ കാരണം ഇതാണ്

ഉപേക്ഷിക്കാന്‍ കാരണം ഇതാണ്

ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. ഇപ്പോള്‍ പിറന്നത് നാലാമത്തെ കുഞ്ഞാണ്. തുടരെ തുടരെ നാലു കുട്ടികള്‍ ഉണ്ടായതില്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഇവര്‍ ഭയപ്പെട്ടു. ഇതാണത്രെ നാലാമത് പിറഞ്ഞ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണം. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡിറ്റോ ഇങ്ങനെ പ്രതികരിച്ചത്.

സാമ്പത്തിക പ്രയാസം

സാമ്പത്തിക പ്രയാസം

നാല് കുട്ടികളായതോടെ പരിസരവാസികള്‍ കളിയാക്കുമെന്ന് ഇവര്‍ക്ക് തോന്നി. ഇനിയും കുട്ടി പിറക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന് ഇവര്‍ ഭയപ്പെട്ടു. മാത്രമല്ല, നാല് കുട്ടികളെ വളര്‍ത്തുന്നത് സാമ്പത്തിക പ്രയാസം നേരിടാന്‍ കാരണമാകുമെന്ന് ഇവര്‍ക്ക് തോന്നുകയും ചെയ്തു. പിന്നീടാണ് ദമ്പതികള്‍ കുഞ്ഞിനെ സുരക്ഷിതമായ കേന്ദ്രത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഡിറ്റോയും ഭാര്യയും ആലോചിച്ചുറപ്പിച്ചു

ഡിറ്റോയും ഭാര്യയും ആലോചിച്ചുറപ്പിച്ചു

ഡിറ്റോയും ഭാര്യയും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതത്രെ. എവിടെ ഒഴിവാക്കുമെന്നതായിരുന്നു ഇവരുടെ സംശയം. പിന്നീടാണ് പള്ളിയില്‍ കൊണ്ടുവച്ച് ആരുമറിയാതെ രക്ഷപ്പെടാന്‍ തീരുമാനിച്ചത്. കുട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടോളുമെന്നും ഇരുവരും കരുതി.

രാത്രി എട്ട് മണിയോടെ കരച്ചില്‍

രാത്രി എട്ട് മണിയോടെ കരച്ചില്‍

കൊച്ചിയിലെ എളമക്കര സെന്റ് ജോര്‍ജ് പള്ളിയിലാണ് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പള്ളി അധികൃതര്‍ ഉടന്‍ എളമക്കര പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സിസിടിവി പരിശോധിച്ചു. കൂടാതെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുഞ്ഞിന് യാതൊരു കുഴപ്പവുമില്ല.

യുവതിയുടെ അവസ്ഥ

യുവതിയുടെ അവസ്ഥ

മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ദമ്പതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറായത്. യുവതിയും ഭര്‍ത്താവും ഇവരുടെ മൂന്ന് വയസുള്ള പെണ്‍കുട്ടിയും ഒരുമിച്ചാണ് സിസിടിവി ദൃശ്യത്തില്‍ കാണുന്നത്. പ്രസവത്തിന്റെ അവശതകള്‍ യുവതിക്ക് വിട്ടുമാറിയിരുന്നില്ല. വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവര്‍.

മറഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു

മറഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു

ദമ്പതികളുടെ മുഖം സിസിടിവിയില്‍ തെളിഞ്ഞു കണ്ടു. യുവതിയാണ് കുഞ്ഞിനെ എടുത്തിരുന്നത്. യുവാവ് മകളുടെ കൈ പിടിച്ചിരുന്നു. യുവതി വളരെ പ്രയാസപ്പെട്ടാണ് പ്രധാന കവാടത്തിലൂടെ പള്ളിയിലേക്ക് പ്രവേശിക്കുന്നത്. റോസ് നിറത്തിലുള്ള ടര്‍ക്കിയില്‍ കുഞ്ഞിനെ പൊതിഞ്ഞിരുന്നു. പള്ളിയിലെ പാരിഷ് ഹാളില്‍ പ്രവേശിച്ച യുവാവ് പിന്നീട് കുഞ്ഞിനെ ഒരു മറഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ചുംബനം നല്‍കിയ ശേഷം

ചുംബനം നല്‍കിയ ശേഷം

ചുംബനം നല്‍കിയ ശേഷമാണ് കുഞ്ഞിനെ ഇയാള്‍ നിലത്ത് വയ്ക്കുന്നത്. ഈ സമയം ചുറ്റുപാടും ഇയാള്‍ നോക്കുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കുഞ്ഞിനെ കിടത്തിയ ശേഷം ഇയാള്‍ വേഗത്തില്‍ നടന്നുപോയി. കുഞ്ഞ് കരയുന്നത് കേട്ടാണ് പള്ളിയിലുള്ളവര്‍ തിരയാന്‍ തുടങ്ങിയത്. ഒടുവില്‍ ടര്‍ക്കിയില്‍ പൊതിഞ്ഞ കുഞ്ഞിനെ അവര്‍ കണ്ടു.

ഭാര്യയുടെ അറസ്റ്റ് പിന്നീട്

ഭാര്യയുടെ അറസ്റ്റ് പിന്നീട്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വടക്കാഞ്ചേരിയിലെത്തി ഡിറ്റോയെ പോലീസ് പിടികൂടി. ഭാര്യയെ ശാരീരിക അവശതകള്‍ കാരണം അറസ്റ്റ് ചെയ്തിട്ടില്ല. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ സംരക്ഷിക്കാതിരക്കുന്നത് കുറ്റകരമാണ്. ഈ വകുപ്പുകള്‍ പ്രകാരമാണ് ഡിറ്റോയ്‌ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കി; ക്രൂര കൊലപാതകം!! വിറങ്ങലിച്ച് പ്രവര്‍ത്തകര്‍ബിജെപി പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കി; ക്രൂര കൊലപാതകം!! വിറങ്ങലിച്ച് പ്രവര്‍ത്തകര്‍

English summary
Police arrested parents of new born baby dumped inside of Edappally Church, confession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X