അട്ടക്കുളങ്ങര വനിത ജയിലിൽ ചാടിയ യുവതികൾ പിടിയിൽ
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് ചാടിയ രണ്ട് യുവതികളും പിടിയിലായി. വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻ വീട്ടിൽ ശിൽപയുമാണ് പിടിയിലായത്. പാലോടിനടുത്ത് അടുക്കുംതറയിൽ നിന്നാണ് ഇരുവരും പിടിയിലാകുന്നത്.
ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വനിത ജയിൽ തടവുകാർ ജയിൽ ചാടുന്നത് കേരളത്തിലെ ആദ്യ സംഭവമാണ്. ജയിലിനു പിറകിൽ മാലിന്യം ഇടുന്ന സ്ഥലം വഴിയായിരുന്നു രണ്ടുപേരും രക്ഷപ്പെട്ടത്. മൂന്ന് ദിവസം മുമ്പായിരുന്നു ജയിൽ ചാടിയത്.

സന്ധ്യക്കും ശില്‍പ്പക്കുമായി പോലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കല്ലറ പാങ്ങോട് സ്വദേശിയായ ശില്പയെ ജോലിചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ മോതിരം മോഷ്ടിച്ച കേസിലാണ് ശിക്ഷിച്ചത്. വ്യാജ സ്വര്‍ണം പണയംവെച്ച കേസിലാണ് സന്ധ്യ ശിക്ഷ അനുഭവിക്കുന്നത്. ഷാഡോ പോലീസിന്റെ ഒരു ടീം ഇവര്‍ക്കായി തിരിച്ചില്‍ നടത്തിവരികയാണ് രണ്ട് പേരും പിടിയിലായത്.












Click it and Unblock the Notifications