മാരകായുധങ്ങളുമായി വനിതകളും ക്വട്ടേഷന്‍ സംഘത്തില്‍; കൊച്ചിയില്‍ 10 പേര്‍ പിടിയില്‍
തൃപ്പൂണിത്തുറ ചാത്താരിയിലുള്ള സ്റ്റാര്‍ ഹോംസ് ഫ്‌ലാറ്റില്‍ ഗുണ്ടാസംഘം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ചാത്താരിയിലുള്ള സ്റ്റാര്‍ ഹോംസ് ഫ്‌ലാറ്റില്‍ നിന്ന് യുവതികള്‍ അടക്കമുളഅള ഗുണ്ടാ സംഘത്തെ പിടിച്ചു. പത്തംഗ ഗുണ്ടാ സംഘത്തെയാണ് മാരകായുധങ്ങളഉമായി പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ ചാത്താരിയിലുള്ള സ്റ്റാര്‍ ഹോംസ് ഫ്‌ലാറ്റില്‍ ഈ ഗുണ്ടാസംഘം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്.
ചാലക്കുടി പള്ളിപ്പുറത്ത് രജിന്‍ (26), പാവറട്ടി ഏനമ്മാവ് കുര്യാടന്‍ വീട്ടില്‍ ജിത്തു (23), തൃപ്പൂണിത്തുറ എരൂര്‍ കൊപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ സുബിന്‍
(26), മുണ്ടൂര്‍ കൊടമടച്ചത്തു വീട്ടില്‍ ജഗദീശ് (26), പേരാമംഗലം കണ്ണാറയില്‍ ആഷിക് അശോക് (24), മുണ്ടൂര്‍ പറവട്ടാനി വീട്ടില്‍ ശ്യാം പിഎസ് (23), മുണ്ടൂര്‍ കരണ്ടേക്കാട്ടില്‍ സച്ചിന്‍, പേരാമംഗലം വടയോറിത്തറ്റില്‍ ശ്രീഹരി (22), തൃശ്ശൂര്‍ കല്ലേപ്പാടം പിഎംഎസ്എ മന്‍സിലില്‍ സല്‍മാന്‍ ഫാരിസ് (23), പാലക്കാട് കോട്ടപ്പാടം അലീവിന്റകത്ത് ബിന്‍ഷിദ് (21) എന്നിവരെയാണ് തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications